ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുകയാണ് ഇപ്പോൾ... ഒന്ന് രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് ആ കാര്യം മനസിലായി; എന്തുകൊണ്ട് സിനിമയില്‍ തുടര്‍ന്ന് അഭിനയിച്ചില്ല, മറുപടിയുമായി ശ്രീലക്ഷ്‌മി ശ്രീകുമാര്‍

ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍ . 2016ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചത്. ഇപ്പോള്‍ സിനിമയില്‍ തുടരാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ശ്രീലക്ഷ്മി. കേരള കൗമുദി ആഴ്ചപ്പതിപ്പിനോടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 'സിനിമ ഉപേക്ഷിച്ച് പോയതല്ല. അഭിനയിക്കുന്നതിനേക്കാള്‍ ടി.വി പ്രോഗ്രാമുകളും സ്റ്റേജ് ഷോകളും മറ്റും അവതരിപ്പിക്കുന്നതിലാണ് ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍. ഒന്നുരണ്ടുസിനിമകളില്‍ അഭിനയിച്ചപ്പോള്‍ തന്നെ അതുപിടികിട്ടി. ആങ്കറിംഗ് ഇപ്പോഴും ചെയ്യുന്നുണ്ട്' ശ്രീലക്ഷ്മി പറഞ്ഞു. മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയും അവതാരകയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ ഏറെ സന്തോഷത്തിലാണ്. ഇക്കഴിഞ്ഞ മാസമായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ സുഹൃത്ത് ജിജിന്‍ ജഹാംഗീറാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. ബിഗ് ബോസ് ഷോയിലെത്തിയതോടെയാണ് ശ്രീലക്ഷ്മിക്ക് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ ലഭിച്ചത്.
https://www.facebook.com/Malayalivartha

























