മണലില്‍ കുളിച്ച് കടല്‍ തീരത്ത് നില്‍ക്കുന്ന അമൃത, നല്ല ദിവസങ്ങള്‍ വന്നു പോകും... എന്നാല്‍ സഹോദരങ്ങള്‍ എന്നെന്നും കൂടെയുണ്ടാകും; അമൃതയുടെയും സഹോദരി അഭിരാമി സുരേഷിന്റെയും ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മണലില്‍ കുളിച്ച് നില്‍ക്കുന്ന കടല്‍ തീരത്ത് നില്‍ക്കുന്ന അമൃതയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ഗുഡ് മോണിങ്ങ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ അഭിരാമി സുരേഷും പങ്കുവെച്ചിട്ടുണ്ട്. നല്ല ദിവസങ്ങള്‍ വന്നു പോകും. എന്നാല്‍ സഹോദരങ്ങള്‍ എന്നെന്നും കൂടെയുണ്ടാകുമെന്ന് കുറിച്ചു കൊണ്ടായിരുന്നു അഭിരാമി സുരേഷ് ചിത്രം പങ്കുവെച്ചത്. സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് അമൃത സുരേഷ്. സിനിമയിലെ പിന്നണി ഗാനരംഗത്തോടൊപ്പം അനിയത്തിയുമായുളള അമൃതംഗമയ എന്ന ബാന്റിലും അമൃത സജീവമാണ്. എജി വ്ളോഗ് സ് എന്ന യൂട്യൂബ് ചാനലും ഇവര്‍ക്ക് സ്വന്തമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അമൃതയും സഹോദരി അഭിരാമി സുരേഷും. ഇവരുടെ സന്തോഷങ്ങളും അമൃതംഗമയുടെ വിശേഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.
https://www.facebook.com/Malayalivartha

























