ടിക് ടോക് താരങ്ങള്‍ മുതല്‍ ബിഗ് സ്‌ക്രീന്‍ നായകന്‍ ഷെയ്ന്‍ നിഗം വരെ, ഒടുക്കം പ്രേക്ഷകര്‍ കാത്തിരുന്ന ആ വിവാഹം കഴിഞ്ഞു!! ലച്ചുവിന് താലിച്ചർത്തി നേവി ഓഫീസർ ഡീഡി

സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ച വിഷയവുമായി മാറുകയാണ് ജനപ്രിയ പരമ്പര ഉപ്പും മുളകിലെ കല്യാണ വിശേഷം. ബാലുവിന്റെ മകള്‍ ലച്ചുവിന്റെ വിവാഹമാണ് അതിലെ പ്രധാന വിഷയം. ടിക് ടോക് താരങ്ങള്‍ മുതല്‍ ബിഗ് സ്‌ക്രീന്‍ നായകന്‍ ഷെയ്ന്‍ നിഗമിന്റെ പേരുകള്‍ വരെ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഏറ്റവും ഒടുവിലായി ലച്ചുവിന്റെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇരുവരും തമ്മിലുള്ള വിവാഹചിത്രങ്ങള്‍ ആണിപ്പോള്‍ വൈറല്‍ ആകുന്നത്. അതി സുന്ദരിയായി നില്‍ക്കുന്ന ലച്ചുവിന്റെ ഒപ്പം മണവാളനായി നില്‍ക്കുന്നത് ഏവര്‍ക്കും പ്രിയങ്കരനായ ഡീഡി ആണ്. ഇവരുടെ ഒപ്പം ബാലു, നീലു കേശു, പാറുക്കുട്ടി, മുടിയന്‍ തുടങ്ങിയവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ട്. പാറുക്കുട്ടി പട്ടു പാവാട ഒക്കെയണിഞ്ഞു തലയില്‍ മുല്ലപ്പൂ ഒക്കെ കൂടിയാണ് ചേച്ചിയുടെ വിവാഹത്തിന് തിളങ്ങിയിരിക്കുന്നത്. അച്ഛനും മക്കളും,നീല കളര്‍ വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ചാനല്‍ ഇത് വരെയും സസ്‍പെന്‍സുകള്‍ നിറച്ചു വച്ചാണ് പ്രമോ വീഡിയോകള്‍ പുറത്തു വിട്ടിരിക്കുന്നത്. ഇതിനിടയിലാണ് ലച്ചുവിന്റെ വിവാഹ ഫോട്ടോ വീണ്ടും ചര്‍ച്ച ആയത്.നേവി ഓഫീസറിനെയാണ് ബാലു ലച്ചുവിനായി കണ്ടെത്തിയത്. സിദ്ധാര്‍ത്ഥ് എന്നാണ് കഥാപാത്രത്തിന്റെ പേര്. നിരവധി വേദികളില്‍ അവതാരക വേഷത്തില്‍ തിളങ്ങിയ ഡീഡി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഡെയിന്‍ ഡേവിസ് ആണ് ലച്ചുവിന്റെ വരന്‍ ആയെത്തുന്നത്.
https://www.facebook.com/Malayalivartha


























