ഇതാരുടെ കുട്ടിയാണെന്നറിയാമോ? ആരാധകരുടെ സംശയത്തിന് മറുപടിയുമായി സ്ത്രീധനത്തിലെ വേണി, ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സോനു. വിവാഹശേഷം മിനിസ്‌ക്രീനിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ നിറ സാന്നിധ്യമാണ് താരത്തിന്റെ. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറലായി മാറാറുണ്ട് എന്ന തന്നെ പറയാം. 2017 ഗുരുവായൂരില്‍ വച്ചാണ് സോനു വിവാഹിത ആകുന്നത്. വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം . ബെംഗലുരൂവില്‍ ഐടി എന്‍ജിജിനീയറായ ആന്ധ്ര സ്വദേശി അജയ് ആണ് സോനുവിന്റെ ഭര്‍ത്താവ്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് തരംഗമായിരിക്കുന്നത്. സോനു സഹോദരിയുടെ മകനും ചേര്‍ന്നുള്ള ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തത്. നിരവധിയാളുകളാണ് ഈ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. താരത്തിന്റെ കുട്ടിയാണോ ഇതെന്ന് ചോദിക്കുന്നവര്‍ക്ക് മറുപടി നല്‍കിയും സോനു സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.
https://www.facebook.com/Malayalivartha


























