പൗരത്വ ഭേദഗതി നിയമം...പ്രതിഷേധിക്കാത്തവര്‍ ഭീരുക്കള്‍ കങ്കണ റണാവത്ത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കാത്ത ബോളിവുഡ് സെലിബ്രിറ്റികള്‍ ഭീരുക്കളെന്ന് നടി കങ്കണ റണാവത്ത്. സമരംചെയ്ത ജാമിഅ മില്ലിയ ഇസ്‌ലാമിയ, അലീഗഢ് മുസ്‌ലിം വാഴ്‌സിറ്റി വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ചതിനെതിരെ സംസാരിച്ച് കൊണ്ടാണ് നടി ഇങ്ങനെ പറഞ്ഞത്. രാജ്യം മുഴുവന്‍ കലാപാന്തരീക്ഷത്തില്‍ അമര്‍ന്നിട്ടും അവര്‍ നിശ്ശബ്ദത തുടരുകയാണ്. പ്രത്യേക പദവിയില്‍ വാഴുന്ന അവര്‍ക്ക് രാജ്യത്തെ സംഭവങ്ങളെക്കോള്‍ പ്രധാനം സ്വന്തം മുഖം 20 പ്രാവശ്യമെങ്കിലും കണ്ണാടിയില്‍ നോക്കുന്നതാണെന്നും കങ്കണ തുറന്നടിച്ചു. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറയുന്നതിലൂടെ വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന നടികൂടിയാണ് കങ്കണ.മുഹമ്മദ് ശീഷാന്‍ അയ്യൂബ്, ഫര്‍ഹാന്‍ അക്തര്‍, പരിനീതി ചോപ്ര, റിച്ച ഛദ്ദ, ജാവേദ് അക്തര്‍, അനുരാഗ് കാശ്യപ്, വിശാല്‍ ഭരദ്വാജ്, റീമ കഗ്തി തുടങ്ങിയവര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തുവന്ന ബോളിവുഡിലെ പ്രമുഖരാണ്.
https://www.facebook.com/Malayalivartha


























