വളരെ മോശപ്പെട്ട രീതിയില്‍ എന്റെ ആ വീഡിയോ പ്രചരിപ്പിച്ചു, ആ വിഷമത്തിലും എന്റെ കുടുംബം നൽകിയ പിന്തുണ വളരെ വലുതായിരുന്നു... മനസ് തുറന്ന് ശാലു കുര്യന്‍

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ശാലു കുര്യന്‍. ചന്ദനമഴയിലെ വില്ലത്തി വേഷമാണ് താരത്തിന് കൂടുതൽ ശ്രദ്ധ കഥാപാത്രമാണ് മാറിയത്. കുറച്ച് നാളുകൾക്ക് മുൻപ് താരത്തിന്റെ വര്‍ക്കൗട്ട് വിഡിയോ സോഷ്യല്‍ മീഡിയയില്‍ മോശമായ രീതിയില്‍ പ്രചരിച്ചിരുന്നു. അതിനെക്കുറിച്ച് പറയുകയാണ് ശാലു ഇപ്പോൾ. 'എന്റെ വര്‍ക്കൗട്ട് വിഡിയോ എന്ന പേരില്‍ പ്രചരിച്ചത് ഒരു സിനിമയുടെ ക്ലിപ്പ് ആണ്. ആ വിഡിയോ വളരെ മോശപ്പെട്ട രീതിയില്‍ ചിലര്‍ ചര്‍ച്ചയാക്കി. എന്നെ സംബന്ധിച്ച് അത് ആദ്യത്തെ അനുഭവമായിരുന്നു. അതു കൊണ്ടു തന്നെ ചെറിയ വിഷമം തോന്നി. പക്ഷേ, കുടുംബം വലിയ പിന്തുണ നല്‍കി. ഇതൊക്കെ ഇതിന്റെ ഭാഗമാണ്, കാര്യമാക്കേണ്ട എന്നാണ് അവര്‍ പറഞ്ഞത്. ഞാനതിന് പിന്നീട് വിശദീകരണം നല്‍കിയിരുന്നു. എന്റെ വീട്ടുകാര്‍ക്ക് കുഴപ്പമില്ലെങ്കില്‍ മറ്റാര്‍ക്കാണ് കുഴപ്പം' താരം ചോദിച്ചു.
https://www.facebook.com/Malayalivartha


























