ഞാന്‍ കാരണം ഒട്ടേരെ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടായി, വേദനിച്ച എല്ലാ മനുഷ്യരോടും മാപ്പ്... തുറന്ന് പറഞ്ഞ് ഷെയ്ന്‍ നിഗം, കളം മാറ്റി ചവിട്ടി നിര്‍മ്മാതാവ് ജോബി ജോര്‍ജ്... ഏറ്റെടുത്ത് സോഷ്യൽമീഡിയ...

നടൻ ഷെയ്ന്‍ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്നങ്ങൾ ചെറുതൊന്നുമല്ല. വലിയ ചർച്ച വിഷയമായി മാറിയ സംഭവത്തിൽ ഇപ്പോഴും ഒത്ത് തീർപ്പായിട്ടില്ല. ഇപ്പോഴിതാ കളം മാറ്റി ചവിട്ടി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് . 'ഷെയ്ന്‍ എനിക്ക് മകനെപ്പോലെയല്ലേ അവനെ കൊല്ലുമെന്നോ തല്ലുമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞുവെന്ന് പറയുന്ന വോയിസ് ക്ലിപ്പ് നിങ്ങള്‍ കേള്‍പ്പിച്ചു.ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നു.
ഞാന്‍ ജീവിക്കുന്നത് സത്യസന്ധമായിട്ടാണ്. അതുകൊണ്ട് ഇതൊന്നും കേട്ടാല്‍ ഞാന്‍ പേടിക്കില്ല. ഷെയിനിനോട് പിണക്കവുമില്ലെന്നും ജോബി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംഘടനകളാണെന്നും സംഘടനകള്‍ എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് താനെന്നും ജോബി വെളിപ്പെടുത്തി. ഷെയ്‌ന് പക്വത എത്തിത്തുടങ്ങിയെന്ന് വിശ്വസിക്കുന്നു. അദ്ദേഹം ഉയരങ്ങളിലെത്താന്‍ താന്‍ പ്രാര്‍ത്ഥിക്കുമെന്നും ജോബി പറഞ്ഞു. എന്നാൽ ഫ്ളവേഴ്സ് കോമഡി ഉത്സവത്തിന്റെ 500 -ാം എപ്പിസോഡിനിടെയായിരുന്നു ഷെയ്ന്റെ മാപ്പപേക്ഷ. താന്‍ കാരണം ഒട്ടേരെ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും അതില്‍ മാപ്പു ചോദിക്കുന്നുവെന്നുമാണ് ഷെയ്‌ന് പറഞ്ഞത്. ' ഞാനൊരിക്കലും ആരെയും വേദനിപ്പിക്കാന്‍ ഒന്നും ചെയ്തിട്ടില്ല. എന്റെ അപ്പോഴത്തെ അവസ്ഥയില്‍ പ്രതികരിച്ചതാണ്. കുറെനാള്‍ ഞാന്‍ ഒന്നിനും പ്രതിഷേധിച്ചിരുന്നില്ല. അതുകൊണ്ട് ഒരുപാട് പ്രശ്നങ്ങളില്‍ മാനസികമായി പല ബുദ്ധിമുട്ടുകളിലും പെട്ടിട്ടുണ്ട്.
ഒരു തവണയെങ്കില്‍ ഒരു തവണ അന്തസായിട്ട് മനസില്‍ തോന്നിയത് ചെയ്യട്ടെ എന്ന് കരുതി ചെയ്തതാണ്. അതിലൊരുപാട് പേര്‍ക്ക് ബുദ്ധിമുട്ടുണ്ടായി. ഇത് കാരണം വേദനിച്ച എല്ലാ മനുഷ്യരോടും ഈ വേദിയില്‍ മാപ്പ് പറയുകയാണ്'- ഷെയ്ന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























