എല്ലാവരുടെയും ആത്മാര്‍ത്ഥമായ സ്നേഹത്തിന് ഒരുപാട് നന്ദി; നാൽപ്പതിൽ തിളങ്ങിയ വളകാപ്പിന് പിന്നിലൊരു രഹസ്യമുണ്ട്, സോഷ്യൽമീഡിയയിൽ ആരാധകരുടെ ആശംസ പ്രവാഹത്തിന് പിന്നാലെ മനസ് തുറന്ന് പ്രവീണ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രവീണ. 13 വര്‍ഷത്തിലേറെയായി കലാരംഗത്ത് പ്രവീണ സജീവമാണ്. നിരവധി ചലചിത്രങ്ങളിലും 5-ഓളം മെഗാസീരിയലുകളിലും താരം അഭിനയിച്ചു. താരം കഴിഞ്ഞ ദിവസം എഫ്ബിയില്‍ പങ്ക് വച്ച ഒരു ചിത്രം ഏറെ വൈറല്‍ ആയിരുന്നു. നാല്‍പ്പതില്‍ ഒരു ചെറിയ വളക്കാപ്പ് എന്നായിരുന്നു ചിത്രത്തിന് താരം നല്‍കിയ ക്യാപ്‌ഷന്‍. ഇത് കണ്ടതോടെ താരം വീണ്ടും അമ്മയാകാന്‍ തുടങ്ങുന്നു എന്നാണ് ആരാധകര്‍ കരുതിയത്. വളക്കാപ്പ് എന്താണ് സംഭവം എന്ന് തിരക്കുന്ന ഒരാളോട് പ്രെഗ്നന്റ് ആകുമ്ബോള്‍ നടത്തുന്ന ചടങ്ങാണ് ഇതെന്ന് പ്രവീണ തന്നെ വ്യക്തമാക്കിയിരുന്നു. താരത്തിന്റെ ഈ മറുപടി കൂടി എത്തിയതോടെ നിരവധി ആളുകള്‍ പ്രവീണയ്ക്ക് ആശംസകളുമായെത്തി. ഇപ്പോഴിതാ ആ ചിത്രത്തിനെ മറുപടിയുമായി എത്തിരിക്കുകയാണ് താരം. നിരവധി ആളുകള്‍ താരത്തിന് ആശംസകളുമായി എത്തിയപ്പോഴാണ് പ്രവീണ മറുപടി നല്‍കിയത്. ഒരു മൂവി ഷൂട്ടിങ് ആണേ, എല്ലാവരുടെയും ആത്മാര്‍ത്ഥമായ സ്നേഹത്തിന് ഒരുപാടി നന്ദി എന്നും താരം വ്യക്തമാക്കി. വര്‍ഷങ്ങളായി കലാരംഗത്ത് പ്രവീണ സജീവമായ പ്രവീണ നിരവധി ചലചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചു. ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം രണ്ടു തവണ പ്രവീണ സ്വന്തമാക്കിയിട്ടുണ്ട്.നാഷണല്‍ ബാങ്ക് ഓഫ് ദുബായ്-ല്‍ ഓഫീസറായ പ്രമോദ് ആണ് ഭര്‍ത്താവ്.ഗൗരിയാണ് പ്രവീണയുടെ മകള്‍.
https://www.facebook.com/Malayalivartha


























