പൂക്കള്‍ കൊണ്ട് അലങ്കരിച്ച വേദിയിലേക്ക് പാട്ടും നൃത്തവുമായി ആദില്‍, ചുവപ്പ് ഗൗണില്‍ അതീവ സുന്ദരിയായി നമിത... നടന്‍ ആദില്‍ ഇബ്രാഹിം വിവാഹിതനായി; വൈറലായി ചിത്രങ്ങൾ; താരമായി പേളി മാണിയും ശ്രീനീഷും

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാമായി മാറിയ നടനും അവതാരകനുമായ താരമാണ് ആദില്‍ ഇബ്രാഹിം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം.. തൃശ്ശൂര്‍ സ്വദേശി നമിതയാണ് വധു. കഴിഞ്ഞ ദിവസം കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാതില്‍ വെച്ചായിരുന്നു വിവാഹാഘോഷം നടന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. പൂക്കള്‍ കൊണ്ട് അലങ്കരിച്ച വേദിയിലേക്ക് പാട്ടും നൃത്തവുമായാണ് ആദില്‍ കടന്നുവന്നത്. ചുവപ്പ് ഗൗണില്‍ അതീവ സുന്ദരിയായാണ് നമിത എത്തിയത്. എന്നാല്‍ ആദിലിന്റെ വിവാഹാഘോഷത്തില്‍ ദമ്ബതികളേക്കാള്‍ താരമായത് പേളി മാണിയും ശ്രീനീഷുമാണ്. ഓഫ് വൈറ്റ് നെറ്റ് സാരിയില്‍ സില്‍വര്‍ ആഭരണങ്ങള്‍ അണിഞ്ഞാണ് പേളി എത്തിയത്. കോട്ടും സ്യൂട്ടും അണിഞ്ഞാണ് ശ്രീനീഷ് എത്തിയത്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റോണി, സഞ്ജു ശിവറാം, അനുമോള്‍, ആരിഫ് എംപി, പാര്‍വതി നമ്ബ്യാര്‍, ശില്‍പ ബാല, ഹേമന്ദ് മേനോള്‍, അനു മോഹന്‍, അവതാരിക അശ്വതി ശ്രീകാന്ത്, സംവിധായകരായ ജിസ് ജോയ്, സലിം അഹമ്മദ്, സംഗീത സംവിധായകന്‍ ടോണി എന്നിവരാണ് വിവാഹാഘോഷത്തില്‍ പങ്കെടുത്ത മറ്റ് താരങ്ങള്‍.
https://www.facebook.com/Malayalivartha


























