ഇതാണ് ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ് ; തന്റെ പൊന്നോമന മകളുടെ പേരും ഫോട്ടോയും ആദ്യമായി പങ്കുവെച്ചു വിനീത് ശ്രീനിവാസൻ

നടനും പാട്ടുകാരനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവനാണ്. അച്ഛൻ ശ്രീനിവാസനെപ്പോലെതന്നെ ആരാധകർ ഏറെയുണ്ട് വിനീതിനും. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് വിനീത്. തന്റെ അഭിപ്രായങ്ങൾ തുറന്നു പ്രകടിപ്പിക്കുന്ന ചുരുക്കം ചില മലയാളം സെലിബ്രിറ്റികളിൽ ഒരാളാണ് വിനീത്.
അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം മുതൽ മകള്‍ പിറന്നതു വരെ തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ വിനീത് പങ്കുവെച്ചിരുന്നു. എന്നാൽ ഇതുവരെ മകളുടെ പേരോ ചിത്രങ്ങളോ വിനീത് പങ്കുവെച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആദ്യമായി മകളുടെ ഫോട്ടോയും ഒപ്പം പേരും പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹം. ഭാര്യ ദിവ്യ മകളെ എടുത്തുനിൽക്കുന്ന ചിത്രമാണ് വിനീത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.That’s Shanaya Divya Vineeth. Our little woman!! 'ഇതാണ് ഷനായാ ദിവ്യ വിനീത്. ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ്!!' എന്ന അടിക്കുറിപ്പോടെയാണ് വീനീത് ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.
https://www.facebook.com/Malayalivartha


























