സിനിമകളില്‍ സജീവമാകാന്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങി റോമ

രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം റോമ വീണ്ടും മലയാളത്തില്‍ സജീവമാകുന്ന താരം പുതിയ ഭാഗ്യപരീക്ഷണവുമായാണ് താരം എത്തുന്നത്. നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിലൂടെയാണ് വീണ്ടും വരുന്നത്. തന്റെ പേരിന്റെ അക്ഷരത്തില്‍ മാറ്റം വരുത്തിയാണ് താരം പ്രത്യക്ഷപ്പെടുന്നത്.റോമ(roma) എന്ന് എഴുതുമ്പോള്‍ അക്ഷരങ്ങള്‍ക്കൊപ്പം ഒരു h കൂടി ചേര്‍ത്തിരിക്കുകയാണ് താരം. അതുകൊണ്ട് roma ഇനിമുതല്‍ romah ആയി മാറും. സിനിമയില്‍ നിന്നുവിട്ടുനിന്ന രണ്ട് വര്‍ഷം സംഖ്യാജ്യോതിഷപഠനത്തില്‍ ശ്രദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം. ഓരോ അക്ഷരത്തിനും നമ്പറിനും വിലയുണ്ടെന്ന് അങ്ങനെയാണ് മനസ്സിലാക്കിയതെന്നും ഇതോടെയാണ് സ്വന്തം പേരിലും തിരുത്തുവരുത്തിയതെന്നും റോമ പറഞ്ഞു. മാത്രമല്ല ബോളിവുഡടക്കമുള്ള മേഖലയില്‍ പേരുമാറ്റല്‍ സജീവമാണെന്നും ഇതിന്റെ ഫലം ജീവിതത്തിലൂടെ അറിയാമെന്നും താരംപറയുന്നു.
പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനും ഒരു അഡാറ് ലൗവിലൂടെ എത്തിയ നൂറിന്‍ ഷെറീഫും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിലൂടെയാണ് റോമയുടെ രാണ്ടാം വരവ്. അക്ഷയ് യുടെ സഹോദരി വേഷത്തിലാണ് ചിത്രത്തില്‍ റോമ പ്രത്യക്ഷപ്പെടുക. റൊമാന്റിക് കോമഡി എന്റര്‍ടെയ് നറാണ് വെള്ളേപ്പം. ജീവന്‍ ലാല്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന് ഷിഹാബ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.2017ല്‍ എത്തിയ സത്യയിലാണ് റോമ ഒടുവില്‍ അഭിനയിച്ചത്.
https://www.facebook.com/Malayalivartha


























