അമ്മയും എങ്ങുമെത്താത്ത മൂന്നു പെണ്‍മക്കളും... അതായിരുന്നു അന്ന് ഞങ്ങളുടെ കുടുംബം, ആ അഭിമുഖത്തിൽ പറഞ്ഞത് കള്ളമായിരുന്നില്ല, ചോദ്യത്തില്‍ നിന്ന് ഒളിച്ചോടിയതുമല്ല, അന്നങ്ങനെ പറയാൻ ഒരു കാരണമുണ്ട്; തുറന്ന് പറഞ്ഞ് ഭാമ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ഭാമ. നിവേദ്യം സിനിമയിലൂടെ മലയാളികളുടെ മനകവാർന്ന പെൺകുട്ടി. ഇപ്പോഴിതാ താരം വിവാഹിതയാകുകയാണ്. ബിസിനസ്കാരന്‍ അരുണ്‍ ആണ് വരന്‍. ജനുവരിയിലാണ് വിവാഹം. വിവാഹവും മെഹന്തി ചടങ്ങും കോട്ടയത്താണ് നടത്തുന്നത്. വിവാഹത്തെക്കുറിച്ച് രണ്ടു വര്ഷം മുന്പ് ഒരു മാഗസിനിൽ നല്‍കിയ അഭിമുഖത്തില്‍ വരനെ കണ്ടെത്തുന്നത് വീട്ടുകാരെ ഏല്‍പ്പിച്ചിരിക്കുകയാണെന്നു ഭാമ പറഞ്ഞിരുന്നു. ഇത് ചോദ്യത്തില്‍ നിന്നു രക്ഷപ്പെടാനുള്ള പതിവ് ഉത്തരമായാണ് ഇത് കരുതിയതെന്ന് അഭിമുഖത്തിനിടയില്‍ പറഞ്ഞപ്പോള്‍ ''പറഞ്ഞത് കള്ളമായിരുന്നില്ല, ചോദ്യത്തില്‍ നിന്ന് ഒളിച്ചോടിയതുമല്ല.'' ഭാമ പറഞ്ഞു. ''പതിനെട്ടാം വയസ്സില്‍ സിനിമയില്‍ വന്നതാണ് ഞാന്‍. സിനിമകള്‍ ചെയ്യണം, സമ്ബാദിക്കണം. സ്വന്തം കാലില്‍ നില്‍ക്കാനാകണം. എന്നിട്ടേ വിവാഹം കഴിക്കൂ. അതും ഇരുപത്തെട്ടു വയസ്സിനു ശേഷം… ഇതെല്ലാം അന്നേ തീരുമാനിച്ചിരുന്നു. അമ്മയും എങ്ങുമെത്താത്ത മൂന്നു പെണ്‍മക്കളും. അതായിരുന്നു അന്ന് ഞങ്ങളുടെ കുടുംബം. അതുകൊണ്ടു തന്നെ ജീവിതത്തെ അത്രയും ഗൗരവമായാണ് കണ്ടത്.' താരം വെളിപ്പെടുത്തി
https://www.facebook.com/Malayalivartha


























