കുഞ്ഞ് മകള്‍ മറിയത്തിന്റെ മമ്മയായതിനും, സഹോദരിയുടെ മക്കള്‍ക്ക് അമ്മായിയായതിനും എല്ലാര്‍ക്കും പ്രിയപ്പെട്ട അമ്മു ആയതിനും നന്ദി, എട്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ അമാലിന് ആശംസകളുമായി ദുല്‍ഖര്‍... ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മമ്മൂട്ടിയെ പോലെ തന്നെ ദുൽഖറും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. അതുകൊണ്ടു തന്നെ ദുല്‍ഖര്‍ സല്‍മാനുമായി ബന്ധപെട്ട് എന്ത് തന്നെ വന്നാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. 2011 ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. 2017ലാണ് ഇവരുടെ മകള്‍ മറിയം ജനിച്ചത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയതായി ദുല്‍ഖര്‍ തന്നെ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ദുല്‍ഖറിന്റെ എട്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രിയതമ അമാലിന് ആശംസകള്‍ അറിയിച്ച് കൊണ്ട് ദുല്‍ഖര്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാവുന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരം പ്രിയതമയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കുഞ്ഞ് മകള്‍ മറിയത്തിന്റെ മമ്മയായതിനും, സഹോദരിയുടെ മക്കള്‍ക്ക് അമ്മായിയായതിനും എല്ലാര്‍ക്കും പ്രിയപ്പെട്ട അമ്മു ആയതിനും അമാലിനോട് നന്ദി പറഞ്ഞാണ് ദുല്‍ഖര്‍ അമാലിന് ആശംസ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























