കീരിക്കാടൻ ജോസിന്റെ നില അതീവ ഗുരുതരം, മലയാള സിനിമയിലെ ആ കരുത്തുറ്റ വില്ലന്‍ ഇപ്പോൾ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍; അമ്പരന്ന് ആരാധകർ

കിരീടം, ചെങ്കോല്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് മോഹന്‍രാജ് എന്ന കീരീക്കാടന്‍ ജോസ്. ഒരു വില്ലൻ കഥാപാത്രമായി മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച നടൻ. എന്നാലിപ്പോഴിതാ കീരിക്കാടന്‍ ജോസ് (മോഹന്‍രാജ്) അവശനിലയില്‍ ആശുപത്രിയിലാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. വൃക്ക സംബന്ധമായ രോഗവുമായാണ് ചികിത്സയ്ക്കായി എത്തിയതെങ്കിലും നിലവിലെ അവസ്ഥ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. കെ.മധു സംവിധാനം ചെയ്ത 'മൂന്നാം മുറ' എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു വേഷം ചെയ്തുകൊണ്ടാണ് മോഹന്‍ രാജ് മലയാള സിനിമ മേഖലയിലേക്ക് എത്തിയത്. അദ്ദേഹം തന്റെ രണ്ടാമത്തെ ചിത്രമായ 'കിരീടത്തി'ലെ കാഴ്ചവച്ച മികച്ച പ്രകടനത്തിലൂടെ മലയാളത്തിന്റെ എക്കാലത്തെയും മികച്ച പ്രതിനായകനായി മാറുകയായിരുന്നു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകന്റെ പ്രിയപ്പെട്ട നടന്മാരിലൊരാളായി മാറിയ അദ്ദേഹം 'ഹലോ' എന്ന ചിത്രത്തിലൂടെ ഹാസ്യവും കൈകാര്യം ചെയ്തു.
https://www.facebook.com/Malayalivartha


























