പ്രിയപ്പെട്ടവരുടെ കണ്ണുകളിൽ തിളക്കം കാണുന്നതിനേക്കാൾ അമൂല്യമായി മറ്റൊന്നുമില്ല; കുഞ്ചാക്കോ ബോബൻ

ആരാധകരുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ബോയ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. മകൻ ഇസയെ എടുത്തു നിൽക്കുന്ന കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും ഉൾപ്പെടുന്ന ചിത്രമാണ് തരംഗമായിരിക്കുന്നത്. പതിന്നാലു വർഷത്തെ കാത്തിരിപ്പിനുശേഷം പിറന്ന മകൻ ഇസഹാക് കുഞ്ചാക്കോയുടെ ചിത്രങ്ങളും വിശേഷങ്ങളും മലയാളത്തിന്റെ പ്രിയ താരം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. അവയൊക്കെയും വളരെ ലൈക്കുകളും നേടിയിരുന്നു. ഭാര്യ പ്രിയയെക്കുറിച്ചുള്ള കുഞ്ചാക്കോ ബോബന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
"നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കണ്ണുകളിൽ തിളക്കം കാണുന്നതിനേക്കാൾ അമൂല്യമായി മറ്റൊന്നുമില്ല. 20 വർഷങ്ങൾക്ക് ശേഷമുള്ള ടിവിഎം സെന്റ് തോമസ് സ്‌കൂളിലെ പ്രിയയുടെ ബാച്ചിന്റെ പുനഃസമാഗമ വേദിയിലാണ് ഞങ്ങൾ. കൂടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്മാനവും. വീണ്ടും അവളെ സുന്ദരിയായ കൊച്ചുപെൺകുട്ടിയെപ്പോലെ തോന്നിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്." കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിക്കുന്നു. ഇസഹാക് കുഞ്ചാക്കോയുടെ അടുത്തിടെ നടന്ന മാമ്മോദിസായുടെ ചിത്രങ്ങൾ സൊസിലെ മീഡിയയിൽ വളരെയധികം തരംഗമായിരുന്നു. കുഞ്ഞിന് ആശംസകളുമായി അനവധി പേരാണ് എത്തിയത്.
https://www.facebook.com/Malayalivartha


























