ഫോണിന്റെ കവര്‍ അഴിച്ച് നോക്കട്ടെ... പാപ്പരാസിയുടെ കൈയില്‍ നിന്നും ഫോണ്‍ പിടിച്ചു വാങ്ങി ദീപികയുടെ ചോദ്യം

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പറയുന്ന പുതിയ ചിത്രം 'ഛപാക്കി'ന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ബോളിവുഡ് താര സുന്ദരി ദീപികപദുകോണ്‍. ഇതിനിടെ ഒരു പാപ്പരാസിയുടെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങുന്ന ദീപികയുടെ വീഡിയോ ചര്‍ച്ചയാകുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ ദീപികയുടെ അടുത്തേയ്ക്ക് 'ദീപുജി' എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് ഒരാള്‍ എത്തി. 'പാണ്ഡുജി' എന്ന് വിളിച്ച് ദീപിക അയാളുടെ ഫോണ്‍ വാങ്ങുകയായിരുന്നു. ഫോണിന്റെ കവര്‍ അഴിച്ച് നോക്കട്ടെ എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ചെയ്‌തോളുവെന്ന് മറുപടി വന്നതോടെ ചിരിച്ചുകൊണ്ട് താരം ഫോണ്‍ തിരികെ നല്‍കി.
https://www.facebook.com/Malayalivartha


























