നിറകണ്ണുകളോടെ... സിനിമാ താരങ്ങളാകുമ്പോള്‍ സാധാരണ ജീവിതം മറന്ന് പോയെന്ന് വിചാരിക്കുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കി മഞ്ജു വാര്യര്‍; കഞ്ഞിയെടുക്കട്ടെ മാണിക്യാ എന്ന ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ തരംഗമായപ്പോള്‍ അതേറ്റെടുത്ത് മഞ്ജുവിനോട് നേരിട്ട് ചോദിച്ച് ആരാധിക; ഉത്തരം അതിലേറെ ഞെട്ടിച്ച്

മലയാളത്തില്‍ ഏറ്റവും ശ്രദ്ധേയ താരമാണ് മഞ്ജുവാര്യര്‍. ആദ്യ വരവില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ സംഭാവന ചെയ്ത മഞ്ജു വാര്യര്‍ രണ്ടാം വരവും ഗംഭിരമാക്കി. മഞ്ജുവിന്റേതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ഇക്കൊല്ലം മഞ്ജുവിന്റെതായി പുറത്തിറങ്ങിയ മൂന്ന് സിനിമകളും തിയ്യേറ്ററുകളില്‍ നിന്നും വിജയം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒടിയന്‍ എന്ന ചിത്രം നടിയുടെതായി വലിയ വിജയം നേടി.
മോഹന്‍ലാലും മഞ്ജുവും ഒന്നിച്ച ചിത്രത്തിലെ ഒരു ഡയലോഗ് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. കുറച്ചു കഞ്ഞിയെടുക്കട്ടെ മാണിക്യാ എന്ന ഡയലോഗാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നത്. ഒടിയനില്‍ മഞ്ജു വാര്യര്‍ മോഹന്‍ലാലിനോട് പറയുന്ന ഒരു ഡയലോഗ് കൂടിയായിരുന്നു ഇത്. അടുത്തിടെ നടന്നൊരു ചടങ്ങില്‍ ഈ ഡയലോഗുമായി ബന്ധപ്പെട്ടുളള ചോദ്യത്തിന് മഞ്ജു വാര്യര്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
മോഹന്‍ലാലും മഞ്ജു വാര്യരും അഭിനയിച്ച ഒടിയന്‍ എന്ന സിനിമയിലെ ഏറ്റവും ഹിറ്റ് ഡയലോഗായിരുന്നു കുറച്ചു കഞ്ഞിയെടുക്കട്ടെ എന്നത്. പക്ഷെ നെഗറ്റീവ് അര്‍ത്ഥത്തിലാണ് ഡയലോഗ് പ്രചരിച്ചത്. സിനിമയുടെ റിലീസിന് പിന്നാലെ ലീക്കായ വീഡിയോയിലൂടെയാണ് ഡയലോഗ് വൈറലാകുന്നത്. പിന്നെയത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
കുറച്ച് കഞ്ഞിയെടുക്കട്ടെ എന്നത് ട്രോളന്മാരുടെ പ്രയോഗമായി മാറുകയായിരുന്നു. പരിഹാസ രൂപേണയായിരുന്നു പ്രയോഗത്തെ ഉപയോഗിച്ചത്. ഇപ്പോഴിതാ കഞ്ഞിയെടുക്കട്ടെ എന്ന പ്രയോഗത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യര്‍. തന്റെ പുതിയ ചിത്രമായ പ്രതി പൂവന്‍ കോഴിയുടെ പ്രചരണ പരിപാടിക്കിടെയായിരുന്നു മഞ്ജു മനസ് തുറന്നത്.
വിഎ ശ്രീകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒടിയന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പുറത്തിറങ്ങിയിരുന്നത്. റിലീസ് സമയത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ രിതീയിലുളള സൈബര്‍ ആക്രമണം ചിത്രത്തിന് നേരിടേണ്ടി വന്നിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ രണ്ടാമത്തെ നൂറ് കോടി ചിത്രമായും സിനിമ മാറിയിരുന്നു.
തന്റെ എറ്റവും പുതിയ ചിത്രമായ പ്രതി പുവന്‍ കോഴിയുടെ പ്രചരണ പരിപാടിക്കിടെയായിരുന്നു ഒടിയനിലെ ഡയലോഗിനെക്കുറിച്ച് മ്ഞ്ജു സംസാരിച്ചത്. കഞ്ഞിയെന്ന് കേട്ടാല്‍ ചേച്ചിക്ക് ദേഷ്യം വരുമോ എന്നൊരു ആരാധിക ചോദിക്കുകയായിരുന്നു. ഇതിനുളള മറുപടിയായി തന്റെ അമ്മ സ്ഥിരമായി കഞ്ഞി എടുക്കട്ടെ മോളെ എന്ന് ചോദിക്കാറുണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. അത് പറയുമ്പോള്‍ അമ്മയുടെ വാത്സല്യമോര്‍ത്ത് മഞ്ജുവിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ അപ്രതീക്ഷിതമായി മഞ്ജു വാര്യരുടെ അമ്മയും എത്തിയപ്പോള്‍ ഏവര്‍ക്കും സര്‍പ്രൈസായി. അതേസമയം മഞ്ജു വാര്യരുടെ ക്രിസ്മസ് റിലീസ് ചിത്രമായിട്ടാണ് പ്രതി പൂവന്‍ കോഴി തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. ഉണ്ണി ആറിന്റെ കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ മികച്ച പ്രതികരണങ്ങളോടെ തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുകയാണ്.
ചിത്രത്തില്‍ മാധുരി എന്ന കേന്ദ്രകഥാപാത്രമായിട്ടാണ് നടി എത്തുന്നത്. ലൂസിഫര്‍, അസുരന്‍ എന്നീ സിനിമകളുടെ വിജയത്തിന് പിന്നാലെയാണ് മഞ്ജുവിന്റെ പുതിയ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഹൗഓള്‍ഡ് ആര്‍ യൂ എന്ന സിനിമയ്ക്ക് ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് മഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിച്ചിരിക്കുന്നത്. മഞ്ജുവിനൊപ്പം അനൂശ്രീയും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയാണ് പ്രതി പൂവന്‍ കോഴി.
https://www.facebook.com/Malayalivartha


























