കുഞ്ഞു സാന്റക്കൊപ്പം അച്ഛൻ സാന്റയും; ക്രിസ്മസ് വിശേഷവുമായി ദിലീപും മകള്‍ മഹാലക്ഷ്മിയും; ചിത്രം പങ്കു വെച്ച് കാവ്യ

ഇത്തവണ ക്രിസ്മസിന് ജനപ്രിയ നായകൻ ദിലീപ് ആരാധകര്‍ക്കായി സമ്മാനിച്ചത് മൈ സാന്റാ എന്ന ചിത്രമാണ്. ഇപ്പോള്‍ മറ്റൊരു സര്‍പ്രൈസ് കൂടെ പ്രേക്ഷകർക്കായി നല്‍കുകയാണ് താരം. സാന്റാക്ലോസിന്റെ വേഷത്തില്‍ മകള്‍ മഹാലക്ഷ്മിക്കൊപ്പം ക്രിസ്മസ് ആശംസയുമായി എത്തിയിരിക്കുകയാണ് താരം. അച്ഛന്റെയും മകളുടെയും സാന്റ വേഷത്തിലുള്ള ചിത്രം പങ്കുവെചത്ത ഭാര്യ കാവ്യമാധവനാണ്.
ഒരുപാട് കാത്തിരിപ്പിന് ശേഷം ഒന്നാം പിറന്നാള്‍ ദിനത്തിലാണ് ആരാധകര്‍ മഹാലക്ഷ്മിയെ ആദ്യമായി കണ്ടത്. ഇപ്പോള്‍ സാന്റാക്ലോസിന്റെ വേഷത്തിലുള്ള പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ദിലീപിന്റെ മൂത്ത മകള്‍ മീനാക്ഷിയും ഇടയ്ക്ക് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
മീനാക്ഷിക്ക് കൂട്ടായി കുഞ്ഞനിയത്തി എത്തിയതോടെ ആ മുഖം കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. വിജയദശമി ദിനത്തില്‍ ജനിച്ചതിനാല്‍ മഹാലക്ഷ്മി എന്ന പേരായിരുന്നു ദിലീപും കാവ്യയും മകള്‍ക്ക് നല്‍കിയത്. ചേച്ചിയാണ് അനിയത്തിക്കായി പേര് കണ്ടെത്തിയതെന്ന വിവരവും പുറത്തുവന്നിരുന്നു. ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവരുമ്ബോഴും ആരാധകര്‍ തിരക്കിയിരുന്നത് മഹാലക്ഷ്മിയെ ആയിരുന്നു. ഒന്നാം പിറന്നാളിനോടനുബന്ധിച്ചാണ് പല താരങ്ങളും തങ്ങളുടെ പൊന്നോമനകളുടെ ചിത്രം പുറത്തുവിടാറുള്ളത്. അതേ പതിവാ തന്നെയായിരുന്നു ദിലീപും കാവ്യ മാധവനും ആവര്‍ത്തിച്ചത്. ദിലീപായിരുന്നു ആദ്യം ചിത്രം പങ്കുവെച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥിയെ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. ഗംഭീരമായാണ് ദിലീപും കുടുംബവും മഹാലക്ഷ്മിയുടെ പിറന്നാള്‍ ആഘോഷിച്ചത്. ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ദിലീപ് മാത്രമല്ല കാവ്യ മാധവനും മകളുടെ ചിത്രം പങ്കുവെച്ച് എത്തിയിരുന്നു.
https://www.facebook.com/Malayalivartha


























