ഇതാരാണെന്ന് മനസിലായോ? പാറുകുട്ടിയും കാവ്യാമാധവനും ഇതെന്ത് സാമ്യതയാ, വൈറലായി ചിത്രങ്ങൾ... ഏറ്റെടുത്ത് ആരാധകർ

പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ രണ്ട് പേരുടെ ചിത്രങ്ങള്‍ ഒരുമിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വട്ടപ്പൊട്ട് ഒക്കെ ഇട്ട് നല്ല സുന്ദരിമണികളായിരിക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഹൃദയത്തില്‍ തൊട്ട ഭാഷയിലാണ് ആരാധകര്‍ മറുപടി നല്‍കുന്നത്. ഇരുവരും നല്ല സാമ്യത ഉണ്ടെന്നും, ഇവര്‍ തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോയെന്നും, ഇത്രയും പ്രേക്ഷക പ്രീതി നേടിയ രണ്ടുപേര്‍ വേറെ കാണുമോ എന്ന സംശയവും ചിലര്‍ പങ്ക് വയ്ക്കുന്നുണ്ട്. അതേസമയം ഇവര്‍ തമ്മില്‍ എന്ത് ബന്ധം? യാതൊരു സാമ്യവും ഇല്ലല്ലോയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. കരുനാഗപ്പള്ളി പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറും ഗംഗാ ലക്ഷ്മിയും ആണ് പാറുകുട്ടിയുടെ അച്ഛനും അമ്മയും അവരുടെ രണ്ടാമത്തെ മകളാണ് പാറുക്കുട്ടി എന്ന അമേയ. ബാലതാരങ്ങളായി നിരവധി കുട്ടികള്‍ സിനിമയിലും സീരിയലിലും വന്നു പോയിട്ടുണ്ടെങ്കിലും, ഉപ്പും മുളകും കുടുംബത്തിലെ ബാലു- നീലു ദമ്ബതികളുടെ അഞ്ചാമത്തെ കണ്മണിയോളം വരില്ല ഒരു ബാലതാരങ്ങളും. ഉപ്പും മുളകും കുടുംബത്തിലേക്ക് പാറു എത്തുമ്ബോള്‍ അവള്‍ക്ക് നാല് മാസം മാത്രമാണ് പ്രായം. ഇപ്പോള്‍ അവള്‍ക്ക് ഒന്നരവയസ്സായി. ഇതുവരെയും അവള്‍ ഉപ്പും മുളകും കുടുംബത്തില്‍ മാത്രമല്ല വളര്‍ന്നത്, നമ്മുടെയൊക്കെ വീടുകളില്‍ കൂടിയായിരുന്നു. അത്രയധികം സ്വാധീനമാണ് പാറുക്കുട്ടി അവളുടെ ആരാധരില്‍ ചെലുത്തിയത്.
കാവ്യാമാധവന്‍ എന്ന നടിയും അതേപോലെ തന്നെയാണ്,ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ എത്തി നായികയായി വളര്‍ന്ന് മലയാള സിനിമ പ്രേക്ഷകരുടെ മുഴുവന്‍ സ്നേഹവും നേടിയ നടിയാണ് അവര്‍. കാവ്യയെ കാണാന്‍ മാത്രമായി തീയേറ്ററുകളില്‍ പോയിരുന്ന ഒരു യുവ സമൂഹം തന്നെ നമുക്ക് ഇടയില്‍ ഉണ്ടായിരുന്നു. തനി നാടന്‍ ലുക്കും സംസാര ശൈലിയുമാണ് മറ്റുള്ള നടിമാരില്‍ നിന്നും കാവ്യയെ വേറിട്ട് നിര്‍ത്തിയത്. വിവാഹശേഷം സിനിമാ രംഗത്ത് നിന്നും കാവ്യ മാറി നില്‍ക്കുകയാണെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ താരം ഇന്നും നമുക്ക് ഇടയില്‍ നിറയുന്നുണ്ട്.
https://www.facebook.com/Malayalivartha


























