സ്വന്തം കൈയ്യില്‍ കിടക്കുന്ന വിവാഹനിശ്ചയ മോതിരം പെട്രോണാസ് ട്വിന്‍ ടവറിലേക്ക് ഉയര്‍ത്തിപ്പിടിച്ച് ഭാമ, രണ്ട് ശരീരങ്ങളില്‍ ജീവിക്കുന്ന ഒരാത്മാവാണ് ഞങ്ങളെന്ന് താരം; ചിത്രങ്ങൾ പങ്കു വെച്ച് നടി ഭാമ

പ്രക്ഷകരുടെ ഇഷ്ട താരമാണ് ഭാമ. കുറച്ച് ദിവസങ്ങൾ മുൻപാണ് നടി ഭാമ വിവാഹിതയാകുന്നു എന്ന വാർത്തകൾ പുറത്ത് വന്നത്. ബിസിനസുകാരനായ അരുണിനെയാണ് വിവാഹം ചെയ്യുന്നത്. ഒരു അഭിമുഖത്തിലായിരുന്നു താരം തന്‍റെ വിവാഹവിശേഷം വെളിപ്പെടുത്തിയത്. പ്രണയവിവാഹമല്ല, വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണിതെന്നും താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ തെളിവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. പെട്രോണാസ് ട്വിന്‍ ടവറിന് ചുവടെ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. സ്വന്തം കൈയ്യില്‍ കിടക്കുന്ന വിവാഹനിശ്ചയ മോതിരം പെട്രോണാസ് ട്വിന്‍ ടവറിലേക്ക് ഉയര്‍ത്തിപ്പിടിച്ചുള്ള ചിത്രമാണ് താരം പങ്കുവെച്ചിട്ടുള്ളത്. രണ്ട് ശരീരങ്ങളില്‍ ജീവിക്കുന്ന ഒരാത്മാവാണ് ഞങ്ങള്‍ എന്നാണ് നടി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. സംവിധായകനുമായ ലോഹിതദാസിന്‍റെ നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഭാമ 35-ലേറെ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിലും തമിഴിലും കന്നഡയിലും ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലാണ് താരം ഇതിനകം അഭിനയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























