ഓർമ്മയുണ്ടോ ഈ താരത്തെ, ഓട്ടോഗ്രാഫിലെ നാന്‍സി... ഇപ്പോള്‍ കക്ഷി അങ്ങ് അബുദാബിയില്‍ കുടുംബജീവിതം നയിക്കുന്ന തിരക്കിലാണ്... ഭര്‍ത്താവ് ശ്രീജിത്തും മകന്‍ ക്രിസുമാണ് താരത്തിന്റെ ലോകം; താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഇങ്ങനെ...

ഓർമ്മയുണ്ടോ ഈ താരത്തെ, ഓട്ടോഗ്രാഫിലെ നാന്‍സി. പ്ലസ് ടു വിദ്യാര്‍ത്ഥികളായ അഞ്ച് സുഹൃത്തുക്കളും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും, പിന്നെ അല്‍പ്പം കുസൃതിത്തരങ്ങളും എല്ലാമായിരുന്നു ഓട്ടോഗ്രാഫ് എന്ന കഥ നമുക്ക് നല്കിയത്. ഫൈവ് ഫിംഗേഴ്‌സ് എന്ന ഗ്രൂപ്പിലെ അംഗമായിരുന്നു നാന്‍സിയായി എത്തിയ സോണിയ. സോണിയയെ കൂടാതെ നടന്‍ രഞ്ജിത്ത് രാജ്, അന്തരിച്ച നടന്‍ ശരത്ത്, അംബരീഷ്, ശ്രീക്കുട്ടി എന്നിവരായിരുന്നു ഇതിലെ താരങ്ങള്‍. ഇവരില്‍ മറ്റുള്ളവര്‍ അഭിനയരംഗത്ത് തുടര്‍ന്നെങ്കിലും സോണിയയയെ പിന്നീട് അധികം സീരിയലുകളില്‍ കണ്ടതില്ല. ഇപ്പോള്‍ കക്ഷി അങ്ങ് അബുദാബിയില്‍ കുടുംബജീവിതം നയിക്കുന്ന തിരക്കിലാണ്. ഭര്‍ത്താവ് ശ്രീജിത്തും മകന്‍ ക്രിസുമാണ് താരത്തിന്റെ ലോകം.കുമാരസംഭവം എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിലേക്ക് എത്തിയ താരമാണ് സോണിയ മോഹന്‍. ഒരു പക്ഷെ താരത്തെ കൂടുതലായും പ്രേക്ഷകര്‍ സ്വീകരിച്ചത് ഓട്ടോഗ്രാഫിലെ നാന്‍സി എന്ന കഥാപത്രത്തിലൂടെയാകും. ചെറുപ്പം മുതല്‍ കലാരംഗത്ത് ഉണ്ടായിരുന്ന താരം 'മകളുടെ അമ്മ, ചക്രവാകം, പറയിപെറ്റ പന്തിരുകുലം, ഓട്ടോഗ്രാഫ്, പാട്ടുകളുടെ പാട്ട്, ഭാഗ്യലക്ഷ്മി' തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ താരം ഇപ്പോള്‍ അഭിനയ മേഖലയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. എങ്കിലും ടിക് ടോക് വീഡിയോകളിലൂടെയും,സോഷ്യല്‍ മീഡിയ പ്ളാറ്റ് ഫോമുകളിലൂടെയും താരം ഇപ്പോഴും പ്രേക്ഷകരുടെ ഇടയില്‍ താരമായി തന്നെ നിലനില്‍ക്കുന്നുണ്ട്. കുമാരസംഭവം എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിലേക്ക് എത്തിയ താരമാണ് സോണിയ മോഹന്‍.
https://www.facebook.com/Malayalivartha


























