അഭിനയ മോഹം ഇല്ലെന്ന് പറയുന്നില്ല, മറിച്ച് അഭിനയത്തെക്കാളും എനിക്ക് ഇപ്പോള്‍ പ്രിയം മറ്റൊന്ന്... മിനിസ്‌ക്രീനിൽ നിന്നും അപ്രത്യക്ഷമായ ചന്ദനമഴയിലെ അഭിഷേക് മനസ് തുറക്കുന്നു...

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് പ്രതീഷ് നന്ദന്‍. ചന്ദനമഴയിലെ വര്‍ഷയുടെ അഭിഷേക്, കുങ്കുമ പൂവില്‍ ആശ ശരത്തിന്റെ വീറുറ്റ കഥാപാത്രമായ പ്രൊഫസര്‍ ജയന്തിയുടെ മകന്‍ അരുണ്‍ എന്നിങ്ങനെ പ്രതീഷ് അവതരിപ്പിച്ച കഥാപാത്രങ്ങളത്രയും പോസിറ്റീവ് റോളുകള്‍ ആയിരുന്നു. ഇതിന് ശേഷം പ്രതീഷിനെ അധികമാരും സ്‌ക്രീനില്‍ കണ്ടിട്ടില്ല. താരം ഇപ്പോള്‍ എവിടെയെന്ന് പ്രേക്ഷകരില്‍ പലരും തിരക്കാറുമുണ്ട്. എന്നാല്‍ പ്രതീഷ് ഇപ്പോള്‍ മറ്റൊരു പ്രതീക്ഷയിലാണ്. ഒരു സിനിമ തന്റെ തൂലികയില്‍ നിന്നും പിറക്കുന്നതും കാത്തിരിക്കുകയാണ് ഈ നടന്‍. പ്രതീഷ് ഇപ്പോള്‍ ജിസ് ജോയ് യുടെ അഞ്ചാമത്തെ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കുവൈറ്റില്‍ നഴ്സ്സായ ദേവജയാണ് പ്രതീഷിന്റെ ഭാര്യ.
ദേവപ്രതീക് ആണ് താരത്തിന്റയെ ഏക മകന്‍. 'അഭിനയ മോഹം ഇല്ലെന്ന് പറയുന്നില്ല, മറിച്ച് അഭിനയത്തെക്കാളും എനിയ്ക്ക് ഇപ്പോള്‍ എഴുത്തിനോടാണ് താത്പര്യ'മെന്ന് പ്രതീഷ് പറയുന്നു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് പറഞ്ഞത്. ഞാന്‍ അഭിനയത്തില്‍ നിന്നും തത്കാലത്തേക്ക് വിട്ടു നില്‍ക്കുന്നു.സൂര്യ ടിവിയില്‍ ഇപ്പോള്‍ കണ്ടന്റ് ഹെഡ് ആയി ജോലി നോക്കി വരികയാണ്. മുഴുവനായി അഭിനയം വിട്ടു എന്ന് പറയാനാകില്ല. നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കും. പക്ഷെ ഇപ്പോള്‍ പ്രിയം എഴുത്തിനോടാണ്. നല്ല കഥകള്‍ എഴുതാന്‍ താത്പര്യമുണ്ട്. മുന്‍പ് യോദ്ധ സിനിമയുടെ രണ്ടാം ഭാഗം ഞാന്‍ എഴുതിയിരുന്നു.അമ്ബിളിച്ചേട്ടനെ കൊണ്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ധാരണയുമായി.പക്ഷേ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് അപകടം സംഭവിച്ചു. ഇന്നും ഞാന്‍ പ്രതീക്ഷയിലാണ്, അദ്ദേഹം മടങ്ങി വരുമ്ബോള്‍ ആ ചിത്രം ആരംഭിക്കാനായി.
https://www.facebook.com/Malayalivartha


























