ജോളിയായി നടി മുക്ത, നെഞ്ചിടിപ്പോടെ കാണേണ്ട പരമ്പര!! കൂടത്തായി കൊലപാതകം ഇനി മിനിസ്ക്രീനിൽ; മുക്തയ്ക്ക് ആശംസകളുമായി റിമി ടോമി

പ്രേക്ഷകരുടെ ഇഷ്ട താരമാണ് മുക്ത. വിവാഹശേഷം മിനിസ്‌ക്രീനിൽ നിന്നും വിട്ടുനിന്ന താരം സോഷ്യൽമീഡിയയിൽ സജീവ സാന്നിധ്യമാണ് . ഇപ്പോഴിതാ കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതകം പരമ്ബരയാകുന്നു. നടി മുക്തയാണ് പരമ്ബരയില്‍ ജോളിയായി എത്തുന്നത്. ജനുവരി പതിമൂന്നിനാണ് പരമ്ബര സംപ്രേക്ഷണം ചെയ്യുന്നത്. ഇപ്പോഴിതാ പരമ്ബരയുടെ പ്രൊമോ വീഡിയോ ഷെയര്‍ ചെയ്ത് മുക്തയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ഗായിക റിമി ടോമി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ആശംസകള്‍ അറിയിച്ചിരിക്കുന്നത്. റിമി ടോമിയുടെ സഹോദരന്റെ ഭാര്യ കൂടിയാണ് മുക്ത. പാലാമറ്റം കുടുംബത്തിലെ മൂന്നുപേരെ അടക്കിയ കല്ലറക്ക് സമീപം മഴയത്ത് കുടയുമായി നില്‍ക്കുന്ന മുക്തയാണ് പ്രൊമോ വീഡിയോയില്‍ ഉള്ളത്.
https://www.facebook.com/Malayalivartha


























