മാപ്പ് ...മാപ്പ്; നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതില്‍ മാപ്പ് ചോദിച്ച് യുവ നടന്‍ ഷെയ്ന്‍ നിഗം

നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതില്‍ മാപ്പ് ചോദിച്ച് യുവ നടന്‍ ഷെയ്ന്‍ നിഗം. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോഷിയേഷന്‍ എന്നിവര്‍ക്ക് ഷെയ്ന്‍ കത്തയച്ചു. വിഷയം രമ്യമായി പരിഹരിക്കണമെന്നും ഷെയ്ന്‍ കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ച ആളുമായി ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. കത്തിലുള്ളത് ഖേദപ്രകടനം മാത്രമാണെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതിനു മുന്‍പും പരാമര്‍ശത്തിന്‍്റെ പേരില്‍ ഷെയ്‌ന്‍ മാപ്പു പറഞ്ഞിരുന്നു. തന്‍്റെ പരാമര്‍ശം വലിയ തോതില്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് ഷെയ്ന്‍്റെ നിലപാട്.
നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണെന്നും മനോരോഗമാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. താന്‍ കാരണം ഒട്ടേറെ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും അതില്‍ മാപ്പു ചോദിക്കുന്നുവെന്നുമാണ് ഷെയ്ന് പറഞ്ഞത്.
https://www.facebook.com/Malayalivartha


























