റിയാലിറ്റി ഷോ വേദിയില്‍ അതിഥിയായി എത്തി പൊട്ടിക്കരഞ്ഞ് ദീപിക...

ബോളിവുഡ് താരം ദീപിക പദുകോണ്‍ ഡാന്‍സ് റിയാലിറ്റി ഷോ വേദിയില്‍ പൊട്ടിക്കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സ്റ്റാര്‍ പ്ലസിന്റെ ഡാന്‍സ് പ്ലസ് എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയതാണ് താരം. ഷോയിലെ മത്സരാര്‍ത്ഥികള്‍ തനിക്കായി ഒരുക്കിയ ട്രിബ്യുട്ട് ഡാന്‍സ് കണ്ടതോടെയാണ് ദീപിക വികാരഭരിതയായി കണ്ണ് പൊത്തി കരഞ്ഞത്.
ദീപിക പദുകോണ്‍ നായികയായി എത്തിയ 'പദ്മാവത്' സിനിമയിലെ 'ഗൂമര്‍' എന്ന ഹിറ്റ് ഗാനത്തിനാണ് മത്സരാര്‍ത്ഥികള്‍ ചുവട് വെച്ചത്. ഡാന്‍സ് കഴിഞ്ഞ ഉടനെ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച താരം ഉടന്‍ കണ്ണ് പൊത്തി കരയുകയും ഷോയിലെ വിധികര്‍ത്താവായ റെമോ ഡിസൂസ ദീപികയെ ആശ്വസിപ്പിക്കുകയുമായിരുന്നു.
പിന്നീട് വേദിയിലെത്തിയ ദീപിക മത്സരാര്‍ത്ഥികളോട് നന്ദി പറയുകയും ചെയ്തു. 'ഞാന്‍ നിരവധി സ്‌റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷെ, ഇന്ന് ഞാന്‍ അനുഭവിക്കുന്നതെന്തെന്ന് വാക്കുകളാല്‍ പറയാന്‍ സാധിക്കുകയില്ല. എന്റെ ഹൃദയത്തില്‍ നിന്നാണ് ഇത് പറയുന്നത്. നന്ദി, ദീപിക പറഞ്ഞു.

https://www.facebook.com/Malayalivartha


























