നിക്കി ഗല്‍റാണിയുടെ പുതിയ ചിത്രം ധമാക്ക ജനുവരി രണ്ടിന് എത്തും

ഒമര്‍ ലുലു ഒരുക്കുന്ന നിക്കി ഗല്‍റാണിയുടെ ഏറ്റവും പുതിയ ചിത്രം 'ധമാക്ക' ജനുവരി രണ്ടിന് റിലീസിനെത്തുകയാണ്. കോമഡി എന്റര്‍ടെയിന്‍മെന്റായി ഒരുക്കുന്ന ചിത്രത്തില്‍ ആദ്യമായി ഗര്‍ഭിണിയായി എത്തുന്നതിന്റെ ത്രില്ലിലാണ് നിക്കി ഗല്‍റാണി. ആദ്യമായാണ് ഗര്‍ഭിണി വേഷത്തില്‍ എത്തുന്നത് തലയിണയൊക്കെ വെച്ചു കെട്ടി, കുറച്ച് കഷ്ടപ്പെട്ടെന്നും നിക്കി വ്യക്തമാക്കി. നേരത്തെ പുറത്തെത്തിയ ഉര്‍വ്വശിയുടെയും നിക്കിയുടെയും പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ്, വേണു ഓവി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

https://www.facebook.com/Malayalivartha


























