ഞങ്ങളുടെ ചുമ്മാ ചുമ്മാ നിമിഷങ്ങള്‍...പ്‌ലേറ്റില്‍ താളമിട്ട് ഗോപി സുന്ദര്‍, താളത്തിനൊത്ത് പാട്ടു പാടി അഭയ ഹിരണ്‍മയി

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും ഒരുമിച്ചുള്ള ക്രിസ്മസ് ആഘോഷ നിമിഷത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഭയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
തബലയിലും മൃദംഗത്തിലും പ്രാവീണ്യമുള്ള ഗോപിസുന്ദര്‍ താളമിടുമ്‌ബോള്‍ അഭയ അതിനൊപ്പം കൂടി പാട്ടുപാടുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. ''എന്റെ ക്രിസ്മസ് പാപ്പയ്‌ക്കൊപ്പം.. ഞങ്ങളുടെ ചുമ്മാ ചുമ്മാ നിമിഷങ്ങള്‍'' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഗോപി സുന്ദര്‍ ഒരു സ്റ്റീല്‍പ്ലേറ്റില്‍ താളമിടുന്നതൊടൊപ്പം അഭയ ആ താളത്തിനൊപ്പം പാടുന്നു. മനസ്സിനക്കരെ എന്ന ചിത്രത്തിലെ 'ചെണ്ടയ്‌ക്കൊരു കോലുണ്ടെടാ' എന്നു തുടങ്ങുന്ന ഗാനമാണ് അഭയ പാടുന്നത്. കഴിഞ്ഞ പ്രണയദിനത്തില്‍ തനിക്ക് ഗോപി സുന്ദറുമായുള്ള ബന്ധം അഭയ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























