ശ്രീനിഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പേര്‍ളി മാണി...

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ യിലൂടെ പരിചയപ്പെടുകയും വിവാഹതിരാവുകയും ചെയ്ത താര ദമ്പതികളാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും. വിവാഹശേഷം ജീവിതം ആഘോഷിച്ച് കൊണ്ടിരിക്കുകയാണ് താരങ്ങള്‍. അടുത്തിടെ പേര്‍ളിയുടെ സുഹൃത്തും അവതാരകനുമായ ആദില്‍ ഇബ്രാഹിമിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ശ്രീനിഷും എത്തിയിരുന്നു. വിവാഹ വിരുന്നില്‍ തിളങ്ങി നിന്നതും ഈ താരദമ്പതികളാണ്. ഇപ്പോഴിതാ അവിടെ നിന്നുമെടുത്ത ചിത്രവുമായി എത്തിയിരിക്കുകയാണ് പേര്‍ളി. ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന സാധാരണമായൊരു ചിത്രമായിരുന്നത്. വിവാഹം വൈന്‍ പോലെയാണ്. അത് കാലത്തിനനുസരിച്ച് വളര്‍ന്ന് സമ്പന്നമായി കൊണ്ടിരിക്കും എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. സന്തുഷ്ടയായ ഭാര്യയുള്ളത് സന്തോഷകരമായ ജീവിതമാണ്. അവളുടെ മുഖത്തെ തിളക്കം എന്റെ ഹൃദയത്തിന്റെ പ്രതിഫലനമാണെന്ന് പറഞ്ഞ് ശ്രീനിഷും പേര്‍ളിയ്‌ക്കൊപ്പമുള്ള ചിത്രം അടുത്തിടെ പങ്കുവെച്ചിരുന്നു. നിലവില്‍ ബോളിവുഡ് സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് പേര്‍ളി. അതിനൊപ്പം തമിഴില്‍ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ അവതാരകയുമാണ്. ശ്രീനിഷ് മലയാളത്തിലൊരു സീരിയലില്‍ നായകനാണ്.

https://www.facebook.com/Malayalivartha


























