കുട്ടനാട്ടില്‍ സാറയുടെ ക്രിസ്മസ് അവധിയാഘോഷം....

കുട്ടനാട്ടിലെ കുമരകത്ത് ക്രിസ്മസ് അവധിയാഘോഷിച്ച് ബോളിവുഡ് നടി സാറാ അലിഖാന്‍. സുഹൃത്ത് കമ്യയ്‌ക്കൊപ്പമാണ് സാറ കുമരകത്തെത്തിയത്. കുമരകത്തെ റിസോര്‍ട്ടില്‍ താമസിക്കുന്ന സാറ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്.
നടന്‍ സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകളായ സാറ കേദര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് രണ്‍വീര്‍ സിംഗിനൊപ്പം സിംബ എന്ന ചിത്രത്തില്‍ വേഷമിട്ടു. ഡേവിഡ് ധവാന്‍ സംവിധാനം ചെയ്യുന്ന കൂലി നമ്പര്‍ 1, ഇത്യാസ് അലി ഒരുക്കുന്ന ചിത്രം എന്നിവയാണ് സാറയുടെ പുത്തന്‍ റിലീസുകള്‍.

https://www.facebook.com/Malayalivartha


























