പള്ളിയില്‍ നിന്നിറങ്ങിയ കരീനയുടെ അടുത്തുവന്ന ബാലികയെ തിരിഞ്ഞുനോക്കാതെ താരം

ബോളിവുഡ് താരം കരീന കപൂറിനെ കണ്ട് ഓടി അടുത്തുവന്ന ബാലികയെ അവഗണിച്ച് കടന്നു പോയ താരത്തിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ബാന്ദ്രയിലെ മൗണ്ട് മേരി ദേവാലയത്തില്‍ ദര്‍ശനം നടത്തി മടങ്ങുമ്പോഴാണ് സംഭവം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തു വന്നതോടെയാണ് കരീനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ തിരിഞ്ഞത്. കരീന പള്ളിയില്‍ നിന്നിറങ്ങി കാറിന് അടുത്തേയ്ക്ക് വരുമ്‌ബോളാണ് സമീപത്ത് ഉണ്ടായിരുന്ന പെണ്‍കുട്ടി കരീനയുടെ കാലില്‍ പിടിച്ചത്. എന്നാല്‍ താരം ഇത് ശ്രദ്ധിക്കാതെ മുന്നോട്ടു പോയി. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ഈ കുട്ടിയെ പിടിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം. മകന്‍ തൈമൂറും കരീനയുടെ കൈയിലുണ്ടായിരുന്നു.വീഡിയോ വൈറലായതോടെ കരീനയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാല്‍ കരീന പെണ്‍കുട്ടിയെ കണ്ടിരുന്നില്ലെന്ന വാദവും ഉയരുന്നുണ്ട്.

https://www.facebook.com/Malayalivartha


























