എട്ടാം ക്ലാസ് മുതല്‍ പലതവണ പരിഹാസം കേട്ടെങ്കിലും ഒരു നാള്‍ നടിയായി തീരുമെന്ന് ഉറച്ചു വിശ്വസിച്ച കലാകാരി, അച്ഛന്റെ ജോലി ഞാന്‍ പറഞ്ഞത് അന്തസ്സോടെയാണ്... ഒരിക്കലും എനിക്കതു കുറവായി തോന്നിയിട്ടില്ല... മനസ് തുറന്ന് ഗ്രേസ് ആന്റണി

പ്രകാശകരുടെ ഇഷ്ടതാരമാണ് ഗ്രേസ് ആന്റണി. കുമ്ബളങ്ങിനൈറ്റ്സ്, പ്രതിപൂവന്‍ കോഴി തുടങ്ങിയ ചിത്രങ്ങിലൂടെ മലയാളി മനസുകള്‍ കീഴടക്കിയ സുന്ദരി. പലപ്പോഴും കളിയാക്കലിനു ഇരയായ തന്റെ ജീവിതത്തെക്കുറിച്ച് ഗ്രേസ് തുറന്നു പറയുന്നു. എട്ടാം ക്ലാസ് മുതല്‍ പലതവണ പരിഹാസം കേട്ടെങ്കിലും ഒരു നാള്‍ നടിയായി തീരുമെന്ന് ഉറച്ചു വിശ്വസിച്ച കലാകാരി. അച്ഛന്‍ ആന്റണി കൂലിപ്പണിക്കാരാണെന്നു പറഞ്ഞപ്പോഴും കളിയാക്കല്‍ കേള്‍ക്കേണ്ടി വന്നു. പ്രത്യേകിച്ചും ഡാന്‍സ് ക്ലാസില്‍. 'അച്ഛന്‍ കൂലിപ്പണിക്കാരനാണെന്നു ഞാന്‍ പറഞ്ഞത് അന്തസ്സോടെയാണ്. ഒരിക്കലും എനിക്കതു കുറവായി തോന്നിയിട്ടില്ല.
ഇന്നും ഞാന്‍ പറയുന്നു, എന്റെ അച്ഛന്‍ ടൈല്‍ ഒട്ടിക്കാന്‍ പോകുന്ന കൂലിപ്പണിക്കാരന്‍ തന്നെയാണ്. ആദ്യം ചേര്‍ന്ന ഡാന്‍സ് ക്ലാസ് ദുരന്തഭൂമിയായിരുന്നുവെന്നും താരം പങ്കുവച്ചു. അവിടെ എത്തിയവരില്‍ കൂടുതലും വലിയ പണക്കാരുടെ മക്കള്‍. ഏറ്റവും പുറകിലായിരുന്നു ഗ്രേസിന്റെ സീറ്റ്. ഫീസ് ഒരു ദിവസം വൈകിയാല്‍ അതു പരസ്യമായി പറഞ്ഞു കളിയാക്കും. പഠിപ്പിക്കാതെ പുറത്തു നിര്‍ത്തും. നന്നായി കളിച്ചിട്ടുപോലും താളം പിടിക്കുന്ന വടികൊണ്ടു അടിച്ച ദിവസങ്ങളിലും താന്‍ തളര്‍ന്നില്ല. 'സത്യത്തില്‍ എന്റെ മനസിലെ തീയാണവര്‍ കൊളുത്തിയത്. എന്നെ കളിയാക്കിയവര്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാനുണ്ടാകുമായിരുന്നില്ല.' എന്നും ഗ്രേസ് പറയുന്നു. കലാതിലകമായാല്‍ സിനിമയിലെത്തുമെന്നു കരുതി ഞാന്‍ മോഹിനിയാട്ടവും ഭരതനാട്യവും കുച്ചിപ്പുടിയും നാടോടിനൃത്തവുമെല്ലാം പഠിച്ചു. വാടകയ്ക്ക് എടുത്ത ഡ്രസിട്ടാണു കളിച്ചിരുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു, നമുക്കിതു താങ്ങാന്‍ പറ്റുന്നില്ല. മോളിനി ഡാന്‍സിനു പോകരുത്. അന്നു താന്‍ അത് നിര്‍ത്തിയെന്നും താരം പങ്കുവച്ചു.രണ്ടാമതു ഞാന്‍ ചേര്‍ന്നതു നിഷ സുഭാഷ് എന്ന ടീച്ചറുംകാലടി ശ്രീശങ്കര സംസ്കൃത സര്‍വകലാശാലയില്‍ ഭരതനാട്യം പഠിപ്പിച്ച വിഷ്ണു എന്ന അധ്യാപകനുമാണ് സ്നേഹത്തോടെ തന്നെ സഹായിച്ചതെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha


























