ഡിസംബര്‍ 30ന് ലഭിച്ച എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ, എനിക്കും എന്റെ ഹൃദയത്തോട് അടുത്ത ഒരാള്‍ ഉണ്ടെന്ന് പ്രിയദർശൻ, ആളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ ആരാധകർ; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

പ്രേക്ഷകരുടെ ഇഷ്ടനായികായാണ് ലിസി. നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു ലിസിയും പ്രിയദര്‍ശനും പ്രണയത്തിലായത്. കടുത്ത എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു ഇരുവരും ഒന്നായത്. 1990 ഡിസംബര്‍ 13നായിരുന്നു ഇവരുടെ വിവാഹം. 2014 ഡിസംബര്‍ 1ന് ഇരുവരും വിവാഹബന്ധം അവസാനിപ്പിക്കാനായി കോടതിയെ സമീപിക്കുകയായിരുന്നു. 2016 സെപ്റ്റംബര്‍ 1നായിരുന്നു ഇവര്‍ക്ക് വിവാഹമോചനം ലഭിച്ചത്. വിവാഹശേഷവും ലിസിയോട് സൗഹൃദം സൂക്ഷിക്കുന്നുണ്ട് പ്രിയദര്‍ശന്‍. വിവാഹവാര്‍ഷിക ദിനത്തില്‍ ചിത്രവുമായി അദ്ദേഹമെത്തിയിരുന്നു. ഇപ്പോഴിതാ പുതിയൊരു ഫേസ്ബുക്ക് കുറിപ്പുമായി എത്തിരിക്കുകയാണ് പ്രിയദര്‍ശന്‍. ഡിസംബര്‍ 30ന് ലഭിച്ച എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ, എനിക്കും എന്റെ ഹൃദയത്തോട് അടുത്ത ഒരാള്‍ ഉണ്ട് എന്ന പോസ്റ്റുമായാണ് അദ്ദേഹം എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആരെക്കുറിച്ചുള്ള കുറിപ്പാണ് ഇതെന്നുള്ള ചോദ്യവുമായാണ് ആരാധകരെത്തിയിട്ടുള്ളത്. ലിസിയുടെ പിറന്നാളാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളും കുറിപ്പിന് കീഴിലുണ്ട്. ഹൃദയത്തോട് അടുത്ത ആളായി അദ്ദേഹം വിശേഷിപ്പിച്ച ആളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പലരും. നമ്മള്‍ ഇഷ്ടപ്പെടുന്ന ഒന്ന് അകലെയാണെങ്കിലും നന്നായി കണ്ടാല്‍ മതി, ഒരു നോക്ക് ഈ മെസ്സേജ് കണ്ടിരുന്നുവെങ്കില്‍, കാണും ഇതായിരുന്നു പോസ്റ്റിന് കീഴിലെ ആദ്യ കമന്റ്. ഈ കമന്റിന് ലൈക്കുമായി പ്രിയദര്‍ശനും എത്തിയിരുന്നു.
https://www.facebook.com/Malayalivartha


























