ഇതാരാണെന്ന് മനസിലായോ? താരത്തിന്റെ കുട്ടിക്കാല ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ... വൈറലായി ചിത്രങ്ങൾ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് സംവൃത സുനിൽ. വിവാഹ ശേഷം യുഎസില്‍ കുടുംബത്തോടൊപ്പം താമസമാക്കിയ സംവൃത ആറു വര്‍ഷങ്ങള്‍ക്കു ശേഷം സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവൃത പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ കുട്ടിക്കാലത്ത ചിത്രമാണ് സംവൃത ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ബേബി മീ എന്ന കുറിപ്പോടെയാണ് സംവൃത ചിത്രം പോസ്റ്റ് ചെയ്തത്. സംവൃതയുടെ ക്യൂട്ട് ചിത്രത്തെ അഭിനന്ദിച്ച് ആരാധകരും കമന്റുകളുമായെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ തംരഗമാകുകയാണ് ഈ ചിത്രം. ക്യൂട്ടാണെന്നും സംവൃത അന്നും ഇന്നും സുന്ദരിയാണെന്നുമൊക്കെയുള്ള നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്. അഭിനയിച്ച കുറച്ച് സിനിമകള്‍ കൊണ്ടുതന്നെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ നടികൂടിയാണ് സംവൃത. മലയാളത്തിലെ നിരവധി മികച്ച ചിത്രങ്ങളില്‍ പങ്കാളിയാവാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിട്ടുമുണ്ട്. കരിയറില്‍ തിളങ്ങി നില്‍മ്ബോക്കുമ്ബോഴായിരുന്നു സംവൃതയുടെ വിവാഹം.
https://www.facebook.com/Malayalivartha


























