അമ്മ ഇടപെട്ടാല്‍ മാത്രമേ ഷെയ്ന്‍ നിഗം വിഷയത്തില്‍ പരിഹാരമാവു... ഷെയ്‌നിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചകള്‍ പരിഹരിച്ചിട്ടുണ്ടെന്ന് ഉറപ്പു നല്‍കണം

ഷെയ്‌നിന്റെ പ്രശ്‌നം പരിഹരിക്കണമെന്ന് താരസംഘടന അമ്മ പ്രൊഡൂസേഴ്‌സ് അസോസിയേഷനോടും ഫെഫ്കയോടും ആവശ്യപ്പെടണം. അമ്മ സംഘടന ഇടപെട്ടാല്‍ മാത്രമേ ഷെയ്ന്‍ നിഗം വിഷയത്തില്‍ പരിഹാരമാവുകയുള്ളു എന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ഷെയ്‌നിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചകള്‍ പരിഹരിച്ചിട്ടുണ്ടെന്ന് ഉറപ്പു നല്‍കണം. ഷെയ്‌നിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് പറയുന്നില്ല. എങ്കിലും ഷെയ്‌നിന്റെ കാര്യത്തില്‍ ഒരു ഉറപ്പ് അമ്മ നല്‍കണം. അടുത്ത എക്‌സ്‌ക്യൂട്ടീവ് കമ്മറ്റിയില്‍ അത് ചര്‍ച്ച ചെയ്യുമെന്ന് കരുതുന്നവെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഷെയ്ന്‍ നിഗം വിവാദത്തില്‍ താരസംഘടനയായ അമ്മ ഇടപെടും. ജനുവരി 9ന് കൊച്ചിയില്‍ നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഷെയ്‌ന് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കും. ഇതിന് ശേഷം നിര്‍മ്മാതാക്കളുമായി 'അമ്മ' ചര്‍ച്ച നടത്തും.
രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നാണ് സൂചന. നേരത്തെ ഡിസംബര്‍ 22ന് തീരുമാനിച്ചിരുന്ന നിര്‍വാഹകസമിതിയോഗം മോഹന്‍ലാല്‍ സ്ഥലത്തില്ലാത്തതിനാല്‍ ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha


























