ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം കൈകളില്‍ ; സോഷ്യല്‍ മീഡിയയിൽ താരമായി 'ഇസ'; വീഡിയോ വൈറൽ

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്. 'ഇസ' എന്ന് വിളിക്കുന്ന തന്റെ കുഞ്ഞിനൊപ്പമുള്ള ഓരോ സുന്ദര നിമിഷങ്ങളും ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.
ഇസഹാക്ക് സോഷ്യല്‍ മീഡിയയിലെ താരമാണ് ഇപ്പോൾ. ഇസഹാക്കിനൊപ്പമുളള കുഞ്ചാക്കോ ബോബന്റെ പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
2020 ലേക്ക് കടക്കുകയാണ്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് എന്റെ കൈകളില്‍ ഉള്ളത് എന്ന് കുറിച്ചുകൊണ്ടാണ് ചാക്കോച്ചന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എല്ലാവരുടെയും ജീവിതത്തില്‍ ചിരിയും സന്തോഷവും ഉണ്ടാകട്ടെ. എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തിന് നന്ദി, എല്ലാ പ്രാര്‍ത്ഥനകള്‍ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി എന്നും താരം കുറിച്ചു. തന്റെ ഫെയസ് ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്.
https://www.facebook.com/Malayalivartha


























