സഞ്ജന ഗല്‍റാണി നിര്‍മ്മാതാവിനെ ബിയര്‍ കുപ്പികൊണ്ട് അടിച്ച സംഭവം... സത്യാവസ്ഥ ഇതാണ്

നടി നിക്കി ഗല്‍റാണിയുടെ സഹോദരിയുമായ സഞ്ജന ഗല്‍റാണിയെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ വച്ച് സഞ്ജന ബോളിവുഡ് നിര്‍മാതാവ് വന്ദന ജെയിനിനെ ബിയര്‍ കുപ്പി കൊണ്ട് അടിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.
എന്നാല്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ഡിസംബര്‍ 24 വൈകീട്ട് സംഘടിപ്പിച്ച വിരുന്നിനിടെ നിര്‍മാതാവുമായി തര്‍ക്കമുണ്ടായെന്നും, പിറ്റേ ദിവസം കബണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലെത്തിയ നിര്‍മാതാവ് നോണ്‍ കൊഗ്‌നിസബിള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പോലീസിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് സഞ്ജന പോലീസിനെ സമീപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://www.facebook.com/Malayalivartha


























