കുറേകാലമായി സീരിയലില്‍ നിന്നും പിന്മാറണം എന്ന് തോന്നിയിരുന്നു... അത് മാനസീകമായി പൊരുത്തപ്പെടാന്‍ ആകാത്തത് കൊണ്ട് മാത്രമാണ്, കുറെ വർഷങ്ങളായി സൗഹൃദത്തിലായിരുന്ന ഞങ്ങളുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു... വരുന്ന ജനുവരി നാലിന് എല്ലാവര്‍ക്കുമായി വിവാഹസത്ക്കാരം നടത്തുന്നുണ്ട്'; സുമംഗലീഭവ സീരിയലിൽ തിളങ്ങിയ താരത്തിന്റെ ഭർത്താവ് ആരാണെന്നറിയേണ്ടേ?

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദേവിയായി തിളങ്ങിയ ദർശന. ഏതുവേഷവും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ച നടി വളരെ വേഗമാണ് സുമംഗലീഭവ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. എന്നാല്‍ പൊടുന്നിനെയാണ് ദര്‍ശന സീരിയലില്‍ നിന്നും അപ്രത്യക്ഷയായത്. ഇതിനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സമയം മലയാളത്തിലൂടെ ഇതിന്റയെ കാരണം പറയുകയാണ്.കുറേകാലമായി സീരിയലില്‍ നിന്നും പിന്മാറണം എന്ന് തോന്നിയിരുന്നു. അത് മാനസീകമായി പൊരുത്തപ്പെടാന്‍ ആകാത്തത് കൊണ്ട് മാത്രമാണ് പിന്‍വാങ്ങിയത്. അല്ലാതെ ആരുമായും ഉണ്ടായ പ്രശ്നങ്ങള്‍ മുഖാന്തിരം ആയിരുന്നില്ലെന്നും താരം പ്രതികരിച്ചു. ഡിസംബര്‍ അഞ്ചിന് താന്‍ വിവാഹിത ആയതായും, വരുന്ന ജനുവരി നാലിന് എല്ലാവര്‍ക്കുമായി വിവാഹസത്ക്കാരം നടത്തുന്നുണ്ടെന്നും ദര്‍ശന അറിയിച്ചു. സുമംഗലീഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദര്ശനയുടെ ഭര്‍ത്താവ്. കുറെ വര്‍ഷങ്ങളായി തങ്ങള്‍ സൗഹൃദത്തില്‍ ആയിരുന്നതായും പിന്നീട് അത് പ്രണയം ആവുകയായിരുനെന്നും അനൂപ് പറയുന്നു.
https://www.facebook.com/Malayalivartha


























