തന്റെ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി മലൈക

അര്‍ബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരായതിന് കാരണം വ്യക്തമാക്കിയിരിക്കുകയാണ് മലൈക. ഒരു അഭിമുഖത്തിലാണ് താരം തന്റെ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തിയത്. എന്നെ സംബന്ധിച്ചിടത്തോളം സന്തോഷകരമായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്നാണ് മലൈക ആദ്യം പറഞ്ഞത്. ജീവിതത്തെ സംബന്ധിക്കുന്ന ഏറ്റവും വലിയ തീരുമാനമെടുക്കുന്ന ഒരു വേളയില്‍ പ്രത്യേകിച്ചും. ഇങ്ങനെയൊരു ചിന്ത മനസ്സില്‍ വന്നപ്പോള്‍ത്തന്നെ ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യത്തെക്കുറിച്ചുവരെ നന്നായി ചിന്തിച്ചു. അതിനുശേഷമാണ് രണ്ടുപേര്‍ക്കും ഉചിതമെന്നു തോന്നിയ ഒരു തീരുമാനമെടുത്തത്. കുറച്ചുകൂടി നല്ല വ്യക്തികളാകണമെങ്കില്‍ രണ്ടു വഴിക്കു സഞ്ചരിക്കുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ക്കു തോന്നി. ജീവിതത്തിലെ ചില സാഹചര്യങ്ങള്‍കൊണ്ട് ഒരുമിച്ചുള്ള ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ ഞങ്ങള്‍ക്കിരുവര്‍ക്കുമായില്ല. ഞങ്ങളുടെ ആ സന്തോഷമില്ലായ്മ. ഞങ്ങള്‍ക്കു ചുറ്റുമുള്ളവരുടെ സന്തോഷത്തെക്കൂടി കെടുത്തുമെന്ന് തോന്നിയപ്പോഴാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.' മലൈക പറയുന്നു.'വിവാഹമോചനം എന്ന തീരുമാനമെടുക്കുന്നതിനു തലേരാത്രി കുടുംബാംഗങ്ങള്‍ എന്നോടു ചോദിച്ചു. വിവാഹമോചനം വേണമെന്നത് നിന്റെ ഉറച്ച തീരുമാനമാണോ. 100 ശതമാനം ഉറപ്പോടെയാണോ അങ്ങനെയൊരു തീരുമാനത്തിലെത്തിയത്. കുറേ നാളായി അത്തരം ചോദ്യങ്ങളാണ് ഞാന്‍ കേട്ടുകൊണ്ടിരുന്നത്. എന്നെ സ്‌നേഹിക്കുന്ന, എന്നോടു കരുതലുള്ള ഒരുപാടു പേര്‍ ആ ചോദ്യം എന്നോടു ചോദിച്ചിട്ടുണ്ട്''.മലൈക പറഞ്ഞു.

https://www.facebook.com/Malayalivartha


























