ബിഗ് ബോസ് ഷോയിലേക്ക് അമൃതയും അഭിരാമിയും എത്തുന്നുണ്ടോ? പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന മറുപടിയുമായി അഭിരാമി

ഇന്ത്യയിൽ സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം. ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. മലയാളത്തിൽ ബിഗ്‌ബോസ് ഷോയുടെ ആദ്യ സീസണിൽ സാബുമോൻ അബ്ദുസമദ് ആണ് ജേതാവായത്. ഇപ്പോഴിതാ ബിഗ് ബോസ് 2വിന്റെ ഷോയിലേക്ക് ആരൊക്കെ എന്ന ചോദ്യത്തിന് ഇപ്പോഴും ഒരു ഉത്തരം ലഭിച്ചിട്ടില്ല. അഞ്ചാം തീയതിയാകും മത്സരാര്‍ത്ഥികളെ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിച്ചു തുടങ്ങുക. നിരവധി താരങ്ങളുടെ പേര് ഉയര്‍ന്നു കേട്ടതില്‍ അമൃതയുടെയും, അനുജത്തി അഭിരാമിയുടെയും പേരുകളും ഉയര്‍ന്നു കേട്ടിരുന്നു. അതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് അഭിരാമി സുരേഷ്. ഗായികയായും ടിവി താരമായും ചെറുപ്പം മുതല്‍ തന്നെ അഭിരാമി മാധ്യമങ്ങളില്‍ നിറഞ്ഞ വ്യക്തിത്വമാണ്. അമൃതയുടെ ഒപ്പം ഐഡിയ സ്റ്റാര്‍ സിംഗറില്‍ എത്തിയപ്പോള്‍ മുതലാണ് അഭിരാമിയെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതമാകുന്നത്.ബിഗ് ബോസിലേക്ക് ആരൊക്കെ എന്ന് പ്രേക്ഷകര്‍ക്കും നിര്‍ദ്ദേശിക്കാനുള്ള അവസരത്തില്‍ അഭിരാമിയുടെ പേരാണ് കൂടുതല്‍ ആളുകളും നിര്‍ദ്ദേശിച്ചത്.
അതിന് അവര്‍ ചൂണ്ടികാണിച്ചത്, താരത്തെ കൂടുതല്‍ മനസിലാക്കാനുള്ള അവസരം ഈ ഷോയിലൂടെ ലഭിക്കും എന്നായിരുന്നു. ഇപ്പോഴിതാ അഭിരാമി എത്തുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. താന്‍ ഈ ഷോയുടെ വലിയ ആരാധിക ആണെന്നും പക്ഷേ ഈ ഷോയിലേക്ക് ഇല്ലെന്നുമാണ് താരത്തിന്റെ പ്രതികരണം. എന്നെ ബിഗ് ബോസ് ടീം ബന്ധപെട്ടു എന്നത് സത്യം ആണെന്നും, എന്നാല്‍ എനിക്ക് ആ ഓഫര്‍ സ്വീകരിക്കാന്‍ ആകില്ലായിരുന്നു. കാരണം ചില പ്രൊഫഷണല്‍ കമ്മിറ്റ്മെന്റുകള്‍ ആണ്. എന്നെ ഷോയിലേക്ക് പരിഗണിച്ചു എന്ന് അറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നിയതായും അഭിരാമി ടൈംസ് ഓഫ് ഇന്ത്യ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കി. മാത്രമല്ല തന്റെ ചേച്ചി അമൃതയും ഷോയില്‍ പങ്കെടുക്കില്ലെന്നും അഭിരാമി പറഞ്ഞു.
https://www.facebook.com/Malayalivartha


























