ലോക പ്രശസ്ത കാമുകനായി വിജയ് ദേവരകൊണ്ട; ചിത്രത്തിൽ സംഗീതം പകരുന്നത് ഗോപി സുന്ദർ

യുവ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ യുവ താരമാണ് വിജയ് ദേവരകൊണ്ട. റൊമാൻറ്റിക് ഹീറോയായെത്തിയ നടൻ ചുരുങ്ങിയ കാലയളവുകൊണ്ട് തന്നെ സൗത്ത് ഇന്ത്യയിലെ ഹാർട്ട് ത്രോബായി മാറുകയായിരുന്നു. വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രമാണ് വേൾഡ് ഫേമസ് ലവർ. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
റൊമാന്റിക് ചിത്രമാണ് വേള്‍ഡ് ഫെയ്‍മസ് ലൌവറിൽ നായികയായെത്തുന്നത് ഐശ്വര്യ രാജേഷ് ആണ്.വ്യത്യസ്‍ത ലുക്കുകളില്‍ ആണ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു പ്രണയകഥയാകും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. വാലന്റൈൻ ദിവസമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എട്ട് വയസ്സുകാരനായ ഒരു കുട്ടിയുടെ പിതാവായാണ് വിജയ് ദേവരകൊണ്ട അഭിനയിക്കുന്നത് എന്നും വാർത്തകൾ ഉണ്ട്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ക്രാന്തി മാധവ് ആണ്.
https://www.facebook.com/Malayalivartha


























