സിനിമയുടെ ടൈറ്റില്‍ ട്രാക്ക് ലോഞ്ചില്‍ കണ്ണീരടക്കാന്‍ പറ്റാതെ ലക്ഷ്മിയെ ചേര്‍ത്തുപിടിച്ച് ദീപിക

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാളിന്റെ കഥ പറയുന്ന ചിത്രമാണ് ദീപിക പദുകോണ്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ഛപ്പക്ക് സിനിമ. ജനുവരി പത്തിന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു. സിനിമയുടെ ടൈറ്റില്‍ ട്രാക്ക് ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നിരുന്നത്. ചടങ്ങില്‍ ലക്ഷ്മി അഗര്‍വാളും പങ്കെടുത്തിരുന്നു. പരിപാടിയില്‍ ശങ്കര്‍ മഹാദേവന്‍ ഗാനം ആലപിച്ചിരുന്നു. പാട്ടിനിടയില്‍ വേദിയില്‍ വച്ച് ലക്ഷ്മി കണ്ണീരടക്കാന്‍ പറ്റാതെ വന്നപ്പോള്‍ ലക്ഷ്മിയെ ദീപിക ചേര്‍ത്തുപിടിക്കുന്ന വീഡിയോ ആണിപ്പോള്‍ വൈറലായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























