കുറച്ചുമാസങ്ങളായി അവരെന്നെ ഭീക്ഷണിപെടുത്തുന്നു... ഒന്നുകിൽ അവരെന്നെ കൊല്ലും അല്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കും; എനിക്ക് മരണം സംഭവിച്ചാൽ കാരണം അവരാണ്... തുറന്ന പറഞ്ഞ് സീരിയൽ നടി പ്രിയമേനോൻ

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് രുഗ്മിണിയായി തിളങ്ങുന്ന പ്രിയമേനോൻ. വാനമ്ബാടി സീരിയലിലെ നായികയുടെ 'അമ്മ നടിയായി അഭിനയിക്കുന്ന പ്രിയമേനോന്റെ വീഡിയോ വൈറലായി മാറുകയാണ്. വളരെയേറെ സങ്കടപ്പെട്ടാണ് പ്രിയ ഈ വീഡിയോയില്‍ കാണപ്പെട്ടത്. തനിക്ക് വധ ഭീഷണിയുണ്ടെന്നും താന്‍ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താല്‍ അവരാണ് കാരണമെന്നും പ്രിയ പറയുന്നു. കുറച്ചുമാസങ്ങളായി വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി നിലനില്‍ക്കുന്നതായും എന്നാല്‍ ആരാണ് വധഭീഷണി ഉന്നയിച്ചതെന്നു ഇവര്‍ വ്യക്തമാക്കുന്നില്ല. തന്റെ ബന്ധുക്കള്‍ ആരും കേരളത്തിലില്ലെന്നും അവരൊക്കെ പുറത്താണെന്നും അറിയിക്കേണ്ടവരെ ഒക്കെ താന്‍ ഈ വിവരം അറിയിച്ചു വരുന്നെന്നും ഇവര്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha