ആ അമൂല്യരത്നം ഇതാണ്; സൗഭാഗ്യ വെങ്കിടേഷിൻറെ വിവാഹനിശ്ചയ ചിത്രങ്ങൾ വൈറൽ
ടിക് ടോക്കിലൂടെയും ഡബ്സ്മാഷ് വീഡിയോകളിലൂടെയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നര്‍ത്തകിയുമായ താരാ കല്യാണിന്റെയും രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. മകളോടൊപ്പം നൃത്തം ചെയ്തും ഡബ്സ്മാഷ് ചെയ്തും അമ്മ താരയും ഈ രംഗത്ത് സജീവമാണ്.
കല്യാണത്തിന്റെ സൂചന താരം നേരെത്തെ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന വാർത്തയാണ് പുറത്തു വരുന്നത്. അര്ജുന് സോമശേഖര്‍ ആണ് വരന്. സൗഭാഗ്യ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. സൗഭാഗ്യയ്ക്കൊപ്പം ടിക് ടോക് വീഡിയോകളിലൂടെ സുപരിചിതനാണ് അര്‍ജുനും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഡബ്സ്മാഷ് വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
അടുത്തിടെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് സൗഭാഗ്യ വിവാഹത്തിന്റെ സൂചന നല്‍കിയിരുന്നു. ‘എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍.. എനിക്കുമൊരു അമൂല്യരത്നം കിട്ടി’ എന്ന കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രം പങ്കുവച്ചത്. മറ്റൊരു ചിത്രത്തിനൊപ്പം ഇങ്ങനെ ഒരു കുറിപ്പും. 'എത്ര സ്വര്‍ഗീയമായ സ്ഥലം!! ഇവിടെയാണ് എല്ലാം തുടങ്ങുന്നത്. വിധി.. ഈശ്വരന് നിങ്ങള്‍ക്കുവേണ്ടി എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് നിങ്ങള്‍ ചിലപ്പോള്‍ അറിയില്ല. എങ്കിലും ഞാന്‍ പറയുന്നു, അതായിരിക്കും ഏറ്റവും യോജിച്ചത്.' ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു മുമ്പില്‍ വച്ചാണ് ചിത്രമെടുത്തിരിക്കുന്നത്. നൃത്തവേഷത്തിലാണ് സൗഭാഗ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഡബ്സ്മാഷ് വിഡിയോകളും ഇപ്പോൾ തരംഗമാവുകയാണ്. സൗഭാഗ്യയ്ക്കൊപ്പം ഡബ്സ്മാഷിലൂടെ സുപരിചിതനാണ് അർജുനും. അർജുനും ഒന്നിച്ചുള്ള ഫോട്ടോകളാണ് ഇപ്പോൾ സൗഭാഗ്യയുടെ ഇൻസ്റ്റഗ്രാമിൽ നിറയെ.
മലയാള സിനിമയിലെ പ്രിയപ്പെട്ട മുത്തശ്ശി സുഭ ലക്ഷ്മിയുടെ ചെറുമകള്‍ കൂടിയാണ് സൗഭാഗ്യ വെങ്കിടേഷ്. നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം എപ്പോഴാണെന്നുള്ള വിവരം വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha