കത്രീന കൈഫിന്റെ ഇഷ്ടഭക്ഷണം മലയാളികളുടെ മലയാളികളുടെ സ്ഥിരം പ്രഭാതഭക്ഷണം
ബോളിവുഡ് താരം കത്രീന കൈഫിന്റെ ഇഷ്ടഭക്ഷണത്തെ കുറിച്ചുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. തനിക്കിഷ്ടപ്പെട്ട പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡ്ഡലിയും ചട്നിയുമെന്നാണ് കത്രീന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. മലയാളികളുടെയും തമിഴരുടെയും ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡ്ഡലിയും ചട്നിയും. കത്രീനയുടെ പോസ്റ്റ് വന്നതോടെ മലയാളികളും സന്തോഷത്തിലാണ്. ചീര ചട്നി, തക്കാളിബീട്റൂട്ട് ചട്നി, തേങ്ങയരച്ച ചട്നി എന്നിവയാണ് താന്‍ ഇഡ്ഡലിക്കൊപ്പം കഴിക്കാറെന്ന് കത്രീന പറഞ്ഞു. തന്റെ മൂഡ് അനുസരിച്ച് സാമ്ബാറും രസവും ഇഡ്ഡലിക്കൊപ്പം കഴിക്കാറുണ്ടെന്നും താരം കുറിച്ചു. ലളിതമായി എന്തെങ്കിലും കഴിക്കാനാണ് ഇഷ്ടം. അരിയാഹാരം കഴിക്കാന്‍ പേടിയില്ല. അതുകൊണ്ടു തന്നെ ഇഡ്ഡലിയും ചട്നിയുമാണ് ദിവസവും കഴിക്കുന്നതെന്ന് കത്രീന പറഞ്ഞു. കുറിപ്പിനൊപ്പം ഇഡ്ഡലി കഴിക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha