നടി അഞ്ജലി അമീര്‍ മണവാട്ടിയാവുന്നുവോ? ഫേസ്ബുക്കില്‍ അഞ്ജലി പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ...
ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ ട്രാന്സ്ജെണ്ടര് നായിക എന്ന നിലയിലാണ് അഞ്ജലി അമീര്‍ ശ്രദ്ധേയയാവുന്നത്,. പേരന്പ് എന്ന മമ്മൂട്ടി ചിത്രത്തില്‍ നായികാ വേഷം ചെയ്തതും അഞ്ജലിയാണ്.ഇപ്പോഴിതാ നടി അഞ്ജലി അമീര്‍ മണവാട്ടിയാവുന്നുവോ? എന്നാണ് ആരാധകരുടെ സംശയം. ഫേസ്ബുക്കില്‍ അഞ്ജലി പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോ നല്കുന്ന സൂചന മറിച്ചല്ല. മണവാട്ടിയെ പോലെ സര്‍വാഭരണ ഭൂഷിതയായി കണ്ണാടിക്കു മുന്നില്‍ നിന്ന് സെല്‍ഫി പകര്‍ത്തുന്ന അഞ്ജലിയാണ് ചിത്രത്തില്‍. ചില വിശേഷാവസരങ്ങള്‍ വരുന്നു എന്നാണ് അഞ്ജലി ഫോട്ടോക്കൊപ്പം കുറിച്ചിരിക്കുന്നത്. ഫോട്ടോക്ക് താഴെ നിരവധി പേരാണ് വിവാഹം ആയോ എന്ന ചോദ്യവുമായി എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha