Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക... ഞാന്‍ ഉദ്ദേശിച്ചത് അതല്ല

10 MARCH 2015 08:11 AM IST
മലയാളി വാര്‍ത്ത.

താന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ തന്നോട് ക്ഷമ ചോദിക്കാന്‍ തയ്യാറാണെന്ന് നവ്യാ നായര്‍. കഴിഞ്ഞ ദിവസം നവ്യാ നായര്‍ നടത്തിയ അഭിപ്രായ പ്രകടനം വന്‍ വിവാദമായതിനെ തുടര്‍ന്നാണ് വ്യാഖ്യാനവുമായി നവ്യാനായര്‍ എത്തിയത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നവ്യ പ്രതികരിച്ചത്.
ഇന്ത്യയില്‍ വേശ്യാലയം വരണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നടി നവ്യാ നായര്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ കുറയ്ക്കുന്നതിന് ഫ്രീ സെക്‌സ് അനുവദിക്കുകയും വേശ്യാലയങ്ങള്‍ നിയമവിധേയമാക്കുകയും ചെയ്യണമെന്ന് നവ്യ പറഞ്ഞതായി ഒരു മാധ്യമം പ്രസിദ്ധികരിക്കുകയും പിന്നീട് ഓണ്‍ലൈനില്‍ പ്രചരിക്കുകയും ചെയ്ത വാര്‍ത്ത വളച്ചൊടിച്ചതെന്ന് നവ്യ പറഞ്ഞു. നവ്യയുടെ അഭിപ്രായ പ്രകടനം ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു. തന്റേതായി പ്രചരിച്ച അഭിപ്രായം തെറ്റാണെന്നും മാധ്യമം കാര്യങ്ങള്‍ മുഴുവന്‍ ഗ്രഹിക്കാതെ വാര്‍ത്തയാക്കുകയായിരുന്നെന്നും നവ്യ പറഞ്ഞു. നവ്യാ നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 
എന്റെ എല്ലാ പ്രിയപ്പെട്ട സ്‌നേഹിതര്‍ക്കും... എന്റെ ഒരു അഭിപ്രായം ഈയിടെ ആയി പലരും കമന്റ് ചെയ്തു ഞാന്‍ കാണുകയുണ്ടായി
പലരും പറയാറുള്ളതു പോലെ ഞാന്‍ പറയട്ടെ. ഞാന്‍ പറഞ്ഞത് ഇങ്ങനെ അല്ല. പറയുന്ന കാര്യങ്ങളെ മുഴുവനായി ഗ്രഹിക്കാതെ എഴുതിയതില്‍ ആ മാധ്യമത്തോടു സങ്കടമുണ്ട്. ഞാന്‍ വേശ്യാലയം വരണമെന്നു പറഞ്ഞിട്ടില്ല. എന്റെ സ്‌റ്റേറ്റ്‌മെന്റ് ഇതായിരുന്നു.
നമ്മുടെ നാട്ടില്‍ സ്ത്രീ പീഡനങ്ങള്‍ പെരുകി വരുന്നു. പ്രതികള്‍ക്കു തക്കതായ ശിക്ഷ ലഭിക്കുന്നില്ല. ഇതേപ്പറ്റിയുള്ള പല വാദപ്രതിപാദങ്ങളും ഞാന്‍ ടിവിയില്‍ കാണുന്നു. ചിലര്‍ പറയുന്നു വേശ്യാലയങ്ങള്‍ വന്നാല്‍ ഇതിനു മാറ്റം വരും എന്ന്. നമ്മുടെ ഗവണ്‍മെന്റ് ഇതിനെ കുറിച്ച് ആലോചിച്ചു, വിദഗ്ധ അഭിപ്രായം തേടി, നമ്മുടെ സംസ്‌കാരത്തിനും, സാഹചര്യത്തിനും ചേരുന്നു എങ്കില്‍ അങ്ങനെ ഒരു തീരുമാനം എടുക്കുക.
സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ് പീഡനത്തിനു കാരണം എന്നു പറഞ്ഞാല്‍ പീഡിപ്പിക്കപ്പെടുന്ന എല്ലാ പെണ്‍കുട്ടികളുടേയും അവസ്ഥ ഇതല്ല. വസ്ത്രധാരണം എല്ലാവരുടേയും സ്വാതന്ത്ര്യമാണ് എങ്കിലും സാഹചര്യത്തിനും ശരീരത്തിനും യോജിച്ച വസ്ത്രങ്ങള്‍ ധരിക്കുക എന്നാണ് ഞാന്‍ കരുതുന്നത്.
ഇതാണ് ഞാന്‍ പറഞ്ഞ അഭിപ്രായം. ഇതില്‍ തെറ്റുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കാന്‍ തയാറാണ്. ഒരു വിവാദത്തിനും എനിക്ക് താല്‍പര്യം ഇല്ല. എന്റെ അഭിപ്രായം ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍ സദയം ക്ഷമിക്കുക.. സ്ത്രീ പീഡനപരമ്പര ഇല്ലാതെയാവണം, അത് എന്തു തന്നെ ചെയ്തിട്ടാണെങ്കിലും, ആ ചിന്തയില്‍ എല്ലാവരും, നമ്മുടെ ഗവണ്‍മെന്റും ജാഗരൂരാവണം.. ഇതു മാത്രമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.
നിങ്ങളുടെ സ്വന്തം നവ്യ നായര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (22 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (35 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (40 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (51 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends