തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശോഭന

മലയാളികളുടെ പ്രിയപ്പെട്ട താരം ശോഭന ഒരു വലിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ഇപ്പോള്‍ തന്റെ ഫെയ്‌സ്ബുക്ക് പേജും അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടെന്നും ഇതിനെതിരെ പരാതി നല്‍കിയതായും നടി ശോഭന പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശോഭനയുടെ ഫേസ്ബുക്ക് പേജില്‍ വിദേശികളുടെ ചില ഫണ്ണി വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. നടിയുമായി ഒരു തരത്തിലും ബന്ധമില്ലാത്ത വീഡിയോകളായിരുന്നു അത്. ഇതിനു പിന്നാലെയാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് താരം അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഈ വിവരം ശോഭന അറിയിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ അഞ്ച് വിഡിയോകളാണ് വന്നത്. ഇതോടെയാണ് ശോഭന ഇക്കാര്യം ശ്രദ്ധിക്കുന്നത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും, അക്കൗണ്ട് വീണ്ടെടുത്താല്‍ ഉടന്‍ അറിയിക്കുന്നതായിരിക്കുമെന്നും ശോഭന പറഞ്ഞു.
https://www.facebook.com/Malayalivartha


























