ലോക്ക് ഡൗണില്‍ ജിപിക്ക് അയല്‍വാസിയായ ചേട്ടന്‍ പണികൊടുത്തതിങ്ങനെ

ലോക്ക് ഡൗണായതിനാല്‍ താരങ്ങള്‍ എല്ലാവരും വീട്ടില്‍ തന്നെയാണ്. എന്നാല്‍ പലരും താരപദവികളും എല്ലാം മാറ്റിവച്ച് ഈ അവസരം വേണ്ടുവോളം ആസ്വദിക്കുന്നുമുണ്ട്. ചിലര്‍ വീടും പരിസരവും വൃത്തിയാക്കുന്നു, അടുക്കളയില്‍ പാചകം ചെയ്യുന്നു, അങ്ങനെ പല കാര്യങ്ങളില്‍ മുഴുകുകയാണ് നമ്മുടെ താരങ്ങള്‍. ഇതിനിടെ ലോക് ഡൗണില്‍ കുരുമുളക് പറിക്കാനിറങ്ങിയിരിക്കുകയാണ് നടന്‍ ജിപി എന്ന ഗോവിന്ദ് പത്മസൂര്യ. ഇതിനിടെ ഒരു അബദ്ധവും ജിപിക്ക് പറ്റി. വല്ലപ്പോഴും കാണാന്‍ സാധിക്കുന്നതിനാല്‍ ജിപിയുടെ അയല്‍വാസിയായ മുരളി ചേട്ടന്‍ അപ്പോള്‍ തന്നെ സംഭവം ക്യാമറയില്‍ പകര്‍ത്തുകയും ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ജിപി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
'ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ഇതുപോലുള്ള സന്ദര്‍ഭങ്ങളാണ് നമ്മളെ ഗൗരവമേറിയ ജീവിതപാഠങ്ങള്‍ പഠിപ്പിക്കുന്നത്. ഞാന്‍ പഠിച്ച പാഠം: അയല്‍വാസി മുരളിയേട്ടന്‍ മൊബൈല്‍ ക്യാമറയുമായി ഇടവഴിയിലൂടെ നടക്കുമ്‌ബോള്‍ കുരുമുളക് പറിക്കാന്‍ മതിലില്‍ കയറരുത്.' താരം കുറിച്ചു. നടന്‍, അവതാരകന്‍ എന്നീ മേഖലകളില്‍ തിളങ്ങുന്ന താരം ഈ ലോക്ഡൗണ്‍ ദിവസങ്ങളില്‍ സ്വന്തം നാടായ പട്ടാമ്ബിയിലാണ് ഉള്ളത്. വീട്ടില്‍ അമ്മയെ സഹായിക്കുന്ന ചിത്രങ്ങളൊക്കെ ആരാധകരുമായി താരം പങ്കുവയ്ക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha


























