കണ്ണുതള്ളിക്കുന്ന സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം; പിടിച്ചുനില്‍ക്കണമെങ്കില്‍ പ്രതിഫലം കുറക്കണം; പിടിമുറുക്കി നിര്‍മാതാക്കള്‍; പകച്ച് താരലോകം

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. മോഹന്‍ലാലാണ് 10 കോടിയാണ് മോഹന്‍ലാലിന്റെ പ്രതിഫലം, അതേസമയം മമ്മൂട്ടി വാങ്ങുന്നത് 3 കോടിയാണ് സൂപ്പര്‍ താരമായ മമ്മുട്ടി മോഹന്‍ലാലിനെക്കാള്‍ വളരെ കുറച്ച് പ്രതിഫലമാണ് വാങ്ങുന്നത്, പ്രിത്ഥിരാജിന്റെ പ്രതിഫലം 2 കോടിയാണ്, ദിലീപിന്ന നാലു കോടിയും, ദുല്‍ഖര്‍ സല്‍മാന്‍ വാങ്ങുന്നത് 3 കോടിയാണ്, ജയസൂര്യയുടെ പ്രതിഫലം 1.30 കൊടി, നിവിന്‍ പോളി 1.50 കോടി, സൗബിന്‍ 1 കോടി, ഫഹദ് ഫാസില്‍ 1.50 കോടി, ദുല്‍ഖറിന്റെ റൈയ്ഞ്ച് ഉണ്ടെങ്കിലും നിര്‍മാതാക്കളോട് മര്യാദ കാണിക്കുന്നത് ഫഹദ് ഫാസിലാണ്. വിനായകന്‍ ഒരു കോടിയാണ് പ്രതിഫലം വാങ്ങുന്നത്, അതിനാല്‍ തന്നെ ഇന്‍ഡസ്ട്രിയില്‍ വിനായകന്‍ ഒരു പേരുണ്ട് 75 ലക്ഷവും ജിഎസ്ടിയുമെന്ന്, ഷൈന്‍ നിഗത്തിന്റെ പ്രതിഫലം 65 കോടിയാണ്, ഇവരാണ് പ്രതിഫലം മുന്‍നിരയിലുള്ള താരങ്ങള്‍, ഇനി പ്രതിഫലം വാങ്ങുന്നവരില്‍ രണ്ടാം നിരക്കാരായ നടന്മാരുണ്ട് സിദ്ധിഖ്, മുകേഷ്, ചെമ്പന്‍ വിനോദ്, തുടങ്ങിയ നടന്മാരാണ് ഈ നിരക്കാര്‍ ഇവര്‍ 20 മുതല്‍ 50 ലക്ഷംവരെ പ്രതിഫലം വാങ്ങും. ഇന്ന ആളെ കിട്ടിയാലേ കഥാപാത്രം പൂര്‍ണമാകൂം എന്ന് സംവിധായകന്‍ പറഞ്ഞാല്‍ ഈ രണ്ടാം നിരയില്‍ പെട്ടവരുടെ ഡിമാന്‍ഡ് കൂടും, സംവിധായകരു ഈ നടന്മാരുമായുള്ള അഡ്ജസ്റ്റമെന്റാണെന്നുള്ള ആരോപണവും ഉണ്ട്. ഇത് ഇവിടെ പറയാന്‍ കാരണം ഈ ലോക്ക് ഡൗണ്‍ മുലം നട്ടംതിരിഞ്ഞുനില്‍ക്കുകയാണ് മലയാള സിനിമ
സൂപ്പര്‍ താരങ്ങളടക്കം പ്രതിഭലം പകുതിയായി കുറച്ചില്ലെങ്കില്‍ എല്ലാം തകിടംമറിയും എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. അത്രത്തോളം കടുത്ത പ്രതിസന്ധിയാണ് സിനിമയും അനുബന്ധ മേഖലകളും നേരിടുന്നത്.
അതുകൊണ്ടുതന്നെ പരസ്യമായിതന്നെ സിനിമാ താരങ്ങളുടെ പ്രതിഫലം കുറക്കണമെന്ന ആവശ്യവുമായി നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തുവന്നുകഴിഞ്ഞു, നിലവില്‍ ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ മലയാള സിനിമയെ രക്ഷിക്കാന്‍ പ്രതിഫലം ഇവര്‍ പേരിന് കുറച്ചാല്‍ പോരാ എന്നും പകുതിയെങ്കിലും കുറക്കണമെന്നാണ് ആശ്യം, വിഷു റിലീസിന് തയ്യാറായിരുന്ന ഏഴ് സിനിമകളാണ് ലോക്ക് ഡൗണില്‍ കുരുങ്ങിയത് 26 സിനിമകളുടെ ചിത്രീകരണം പാതിവഴിയില്‍ നിലച്ചു, ബാങ്കുകളോ മറ്റു ധനകാര്യ സ്ഥാപനങ്ങളോ സിനിമക്കായി വായ്പ്പ നല്‍കുന്നില്ല സ്വകാര്യ പണമിടപാടുകാരില്‍ നിന്നാണ് വലിയ പലിശക്ക് പണവാങ്ങിയാണ് പവ നിര്‍മ്മാതാക്കളും സിനിമ പിടിക്കുന്നത്. അതിനാല്‍ ഇതിന് മൊറട്ടോറിയം ബാധകമല്ല, കൊവിഡ് ഭീഷണികാരണം ആഗോള തലത്തിലും വലിയ വെല്ലുവിളിയാണ് സിനിമാ മേഖല നേരിടുന്നത്, തീയറ്റര്‍ വരുമാനം, ടെലിവിഷന്‍ ചാനല്‍ റൈറ്റ്സ് എന്നിവയിലെല്ലാം അനിശ്തിതത്വമാണ്.
സുപ്പര്‍ താരങ്ങള്‍ പ്രതിഭലം വാങ്ങുന്നതില്‍ ഭയങ്കരമായിട്ടുള്ള ധാരാളിത്തം ആയിപ്പോയി അതില്‍ നിയന്ത്രണം കൊണ്ടുവരണം. താരങ്ങളും ചീഫ് ടെക്നീഷ്യന്‍സും പ്രതിഭലം കുറക്കണം, അവരെല്ലാം അവരുടെ പ്രതിഭലത്തില്‍ വിട്ടുവീഴ്ച വരുത്തണം, ചുമ്മാ കുറച്ചാല്‍ പോര 50 ശതമാനമെങ്കിലും കുറക്കണെമന്നാണ്. പ്രൊഡ്യൂസേഴ്സ് അസോസേഷന്‍ അംഗം ജി സുരേഷ് കുമര്‍ പറയുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നിര്‍ദ്ദേശവും സാലറി ചലഞ്ചും എല്ലാം ഇപ്പോള്‍ സിനിമാ മേഖലയിലും സജീവ ചര്‍ച്ചയാണ്.സിനിമാ മേഖലയിലും സാലറി ചലഞ്ച് നടപ്പാക്കണമെന്ന ആവശ്യമാണ് നിര്‍മ്മാതാക്കളുടെ സംഘടന മുന്നോട്ട് വക്കുന്നത്. താരങ്ങള്‍ പ്രതിഫലം പകുതിയാക്കി കുറക്കണം എന്നാണ് പ്രധാന ആവശ്യം. സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറക്കാന്‍ തയ്യാറാകണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടുകഴിഞ്ഞു. പ്രതിഫലം കുറക്കണമെന്ന നിര്‍ദ്ദേശത്തോട് അഭിനേതാക്കളുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും സംഘടന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലോക്ഡൗണിന് ശേഷം എല്ലാ സംഘടനകളും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തി തീരുമാനമെടുക്കും. നിര്‍മ്മാതാക്കളുടെ സംഘടന ഇതിന് മുന്കൈയെടുക്കും.
"
https://www.facebook.com/Malayalivartha


























