ഇതാരാണെന്ന് മനസിലായോ? 37 വര്‍ഷങ്ങള്‍ക്ക് മുൻപുള്ള ചിത്രം ആരാധകർക്കായി പങ്കുവെച്ച് ജോമോൾ! എനിക്കെത്ര വയസ്സായെന്ന് ഇനി എല്ലാവര്‍ക്കും ഊഹിക്കാമെന്ന് താരം... ഏറ്റെടുത്ത് സോഷ്യൽമീഡിയ...

നിറം, മയില്‍പ്പീലിക്കാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഒരു പിടി ചിത്രങ്ങളിലൂടെ മലയാളത്തിന്റെ ഹൃദയം കീഴടക്കിയ പ്രിയ നായിക ജോമോളാണ് 37 വര്‍ഷം മുമ്ബുള്ള ഒരു ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചത്.
'37 വര്‍ഷങ്ങള്‍ക്കുമുമ്ബ്… എനിക്കെത്ര വയസ്സായെന്ന് ഇനി എല്ലാവര്‍ക്കും ഊഹിക്കാമെന്ന് എനിക്കുറപ്പാണ്', ചിത്രത്തോടൊപ്പം ജോമോള്‍ കുറിച്ചു. ഗൗരി എന്നും ജോ ചേച്ചി എന്നും വിളിച്ചാണ് ചിത്രത്തിന് ആരാധകര്‍ കമന്റ് കുറിച്ചിരിക്കുന്നത്.
കുട്ടിയെ കണ്ടാല്‍ പ്രായം തോന്നില്ലെന്നാണ് ഇവരുടെ അഭിപ്രായം. പതിനെട്ടേ പറയൂ എന്നാണ് മറ്റുചില രസകരമായ കമന്റുകള്‍. ഒരു വടക്കന്‍ വീരഗാഥയിലൂടെ മലയാളത്തിലേയ്ക്ക്
ജോമോള്‍ വിവാഹശേഷം സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകളിലൂടെ മിനിസ്ക്രീനില്‍ സജീവമാണിപ്പോള്‍.
ലോക്ക്ഡൗണ്‍ നാളുകളില്‍ സോഷ്യല്‍ മീഡിയയില്‍ കുട്ടിക്കാല ചിത്രങ്ങളുമായി പല താരങ്ങളും എത്തിയിരുന്നു. പാര്‍വതിയും അഹാനയും പേര്‍ളിയുമൊക്കെ കുട്ടിക്കാല ചിത്രവുമായി ആരാധകരുടെ മനം കവര്‍ന്നു. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ നായിക കൂടിയ ജോമോളിന്റെ കുട്ടിക്കാല ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ...
https://www.facebook.com/Malayalivartha


























